Trending

കൊടിയത്തൂരിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കാൻ നവ കേരള സദസ്സിൽ നിവേദനം സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തി.



കൊടിയത്തൂർ: കൊടിയത്തൂരിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെയും നാട്ടുകാരുടെയും ഒപ്പു ശേഖരണം നടത്തി.

നവംബർ 26ന് മുഖ്യമന്ത്രിയും മന്ത്രിസഭയും പങ്കെടുക്കുന്ന നവ കേരള സദസ്സിൽ നിവേദനം സമർപ്പിക്കുന്നതിന് വേണ്ടി കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണം നടത്തിയത്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിവേദനത്തിൽ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർമാസ്റ്റർ, വി ഷംലൂലത്ത് തുടങ്ങിയവർക്ക് പുറമേ ഗിരീഷ് കാരക്കുറ്റി, ടി.ടി അബ്ദുറഹിമാൻ, കുഞ്ഞിമായിൻ ഇ ശരീഫ് അമ്പലക്കണ്ടി,
സി.പി മുഹമ്മദ്, ഹനീഫ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli