Trending

പനിനീർ പൂക്കളേ..': കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിലെ ശിശുദിനാഘോഷം ശ്രദ്ധേയമായി.



'പനിനീർ പൂക്കളേ..' എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ച ശിശു ദിനാഘോഷത്തിലെ 'ഒരച്ഛൻ മകൾക്കയച്ച കത്ത്' എന്ന നിശ്ചലദൃശ്യത്തിൽ നിന്ന്.


കൊടിയത്തൂർ: ശിശു ദിനത്തോടനുബന്ധിച്ച് കഴുത്തൂട്ടിപുറായ ഗവ. എൽ.പി സ്കൂളിൽ 'പനിനീർ പൂക്കളേ..' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. നെഹ്രു വേഷധാരികളോടൊപ്പം പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കെജി - എൽ പി വിദ്യാർഥികളും അണിചേർന്ന ശിശുദിന റാലിയിൽ ബോംബിട്ടു കൊലചെയ്യപ്പെടുന്ന ഫലസ്ത്വീൻ മക്കൾക്ക് ഐക്യ ദാർഢ്യവുണ്ടായിരുന്നു.


ക്വിസ്, പ്രസംഗം, ചിത്രപ്രദർശനം എന്നിവയും നടന്നു. 'ഒരച്ഛൻ മകൾക്കയച്ച കത്ത്' എന്ന തലക്കെട്ടിൽ നിശ്ചലദൃശ്യവും അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ ഉദ്ഘാടനം ചെയ്തു. വി.പി സമീറ അധ്യക്ഷത വഹിച്ചു.
ടി റസിയ, സൗമ്യ പന്നിക്കോട്, ലുലു അബ്ദുറഹ്മാൻ, ടി ബിശ്ർ എന്നിവർ സംസാരിച്ചു.
റാഹില ചെറുവാടി സ്വാഗതവും സഫീറ ചേന്ദമംഗലൂർ നന്ദിയും പറഞ്ഞു.

ബിന്ദു, സാറ, ഹഫ്സത്ത്, ഇയാസ്, അർഷദ്, ഫവാസ്, അബ് ല ഫാത്തിമ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli