Trending

എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു.




കൊടിയത്തൂർ: പഞ്ചായത്തിലെ മാലിന്യനീക്കവും തരം തിരിക്കലുമുൾപ്പെടെ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ വിപുലമായ സൗകര്യങ്ങളോടെ എം.സി.എഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ഗോതമ്പറോഡ് കണ്ടപ്പുലിക്കാവിലാണ് കേന്ദ്രം ആരംഭിച്ചത്.


സ്വകാര്യ വ്യക്തിയിൽ നിന്ന് പാട്ടത്തിനെടുത്ത സ്ഥലത്ത് പഞ്ചായത്തിലെ വ്യവസായികളാണ് എം.എസി.എഫിന് കെട്ടിടം നിർമ്മിച്ചു നൽകിയത്. നേരത്തെ മാട്ടു മുറിയിൽ വാടകക്ക് പ്രവർത്തിച്ചിരുന്ന എം.സി.എഫിൽ കാര്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.


ഇത് ഏറെ പ്രയാസവും സൃഷ്ടിടിച്ചിരുന്നു ഈ സാഹചര്യത്തിലാണ് ഭരണസമിതി ഇടപെട്ട് പുതിയ സംവിധാനമൊരുക്കിയത്.സമീപത്തെ തദ്ദേശ സ്ഥാപനങ്ങളിൽ വെച്ച് ഏറ്റവും സൗകര്യമുള്ള എം.സി എഫ് കേന്ദ്രമാണ് കൊടിയത്തൂരിലേത്. എം.എസി.എഫിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.


സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, മറിയം കുട്ടിഹസ്സൻ, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മുൻ പ്രസിഡൻ്റ് വി. ഷംലൂലത്ത്, മുൻ വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ, കെ.പി സൂഫിയാൻ, പഞ്ചായത്തംഗങ്ങളായ രിഹ്ല മജീദ്, ടി.കെ അബൂബക്കർ, ഫാത്തിമ നാസർ, കെ.ജി സീനത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം സിറാജുദ്ധീൻ, എൻ.കെ അഷ്റഫ്, റഫീഖ് കുറ്റിറിയോട്ട്, സുജ ടോം, പഞ്ചായത്ത് സെക്രട്ടറി ടി ആബിദ, വി.ഇ.ഒ അമൽ, ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli