Trending

കിഡ്‌സ് സ്പോർട്സ്‌ ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് സ്കൂളിൽ.



ചേന്ദമംഗല്ലൂർ: വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ സംഘടിപ്പിക്കുന്ന കോഴിക്കോട് റീജിയൻ കിഡ്‌സ് സ്‌പോർട് സ് മീറ്റ് നാളെ ചൊവ്വാഴ്ച്ച ചേന്ദമംഗല്ലൂർ അൽ ഇസ്‌ലാഹ് സ്കൂളിൽ വെച്ച് നടത്തും. കോഴിക്കോട് വയനാട് ജില്ലകളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന 12 സ്കൂളുകളിലെ പ്രീ സ്കൂൾ (6 വയസ്സ്) ഒന്ന്, രണ്ട് ക്ലാസ്സുകൾ (എട്ട് വയസ്സ്) എന്നിവയിൽ നിന്നായി എണ്ണൂറോളം കുട്ടികളും 150 ൽ പരം അധ്യാപകരും മീറ്റിൽ പങ്കെടുക്കും.

ചെറുപ്പത്തിലേ വെല്ലുവിളികളെ നേരിടാനും പങ്കാളിത്ത പ്രവർത്തനങ്ങളിൽ മുന്നേറാനും ഉതകുന്ന വൈവിധ്യമാർന്ന മത്സരങ്ങളാണ് മേളയിലുണ്ടാവുക. നാലു വിഭാഗങ്ങളിലായി 26 ഇനങ്ങളാണ് മത്സരത്തിലുള്ളത്.

രാവിലെ 8.30-ന് രെജിസ്ട്രേഷൻ ആരംഭിച്ച് 9 മണിക്ക് അന്തർ ദേശീയ ഫ്രീ സ്റ്റൈൽ ഫുട്ബോളർ ഹാദിയ ഹകീം ഉദ്ഘാടനംചെയ്യും. സമാപന ചടങ്ങിൽ ജെ ഐ.എച്ച് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി മുഖ്യാതിഥിയാകും.
Previous Post Next Post
Italian Trulli
Italian Trulli