Trending

ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായുള്ള മൂന്ന് ദിവസത്തെ സഹവാസ പരിശീലന ക്യാമ്പ് നടത്തി.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സന്നദ്ധ സേവന രംഗത്തും സാമൂഹിക വെക്തി 
ജീവിതത്തിലും വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാൻ ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് അവർ പറഞ്ഞു. സ്കൂൾ പിടിഎ പ്രസിഡണ്ട് എസ്.എ നാസർ അധ്യക്ഷനായി.

പ്രിൻസിപ്പാൾ എം.എസ് ബിജു ആമുഖഭാഷണം നടത്തി. സ്കൗട്ട് ജില്ലാ അസിസ്റ്റൻറ് കമ്മീഷണർ പി എം അബ്ദുൽ നാസർ മുഖ്യാതിഥിയായി.

വ്യക്തിത്വ വികസനം, ലഹരിക്കെതിരെ അണിചേരാം, റോഡ് സുരക്ഷാ ബോധവൽക്കരണം, പാട്ടിലൂടെ പഠിക്കാം, ആരോഗ്യ വ്യക്തി ശുചിത്വ ബോധവൽക്കരണം, പെയിൻ ആൻഡ് പാലിയേറ്റീവ് അവബോധം, സ്വയം ഒരു തൊഴിൽ തുടങ്ങിയ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.

സ്കൗട്ട് മാസ്റ്റർ സി കെ ഉബൈദുള്ള, ഗൈഡ്സ് ക്യാപ്റ്റൻ ഷഹർബാൻ കോട്ട, ലീഡർമാരായ ഷിഫാൻ, റാഷിദ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Previous Post Next Post
Italian Trulli
Italian Trulli