Trending

പടിഎം ഹൈസ്കൂൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ കമ്പ്യൂട്ടർ അധ്യാപകരായി.



കൊടിയത്തൂർ:
സലഫി പ്രൈമറി സ്കൂൾ, കൊടിയത്തൂരിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ അറിവിന്റെ അടിസ്ഥാന കാര്യങ്ങൾ നൽകാനായി കൊടിയത്തൂർ പിടിഎം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ എത്തി.


ഫോൾഡർ നിർമാണം, ഗെയിം നിർമ്മാണം എന്നിവയിലാണ് ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം നൽകിയത് ഹൈസ്കൂളിലെ കൈറ്റ് ആദ്ധ്യാപകരായ നൂറുദ്ദീൻ മാസ്റ്റർ സിന്ധു ടീച്ചർ എന്നീ അധ്യാപകരുടെ നേതൃത്വത്തിലുള്ള കുട്ടികളാണ് സലഫി സ്കൂളിൽ എത്തിയത്.

ഹെഡ്മാസ്റ്റർ കെ.വി അബ്ദുസ്സലാം മാസ്റ്റർ വിദ്യാർത്ഥികൾക്കായി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയും ഹൈസ്കൂൾ വിദ്യാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു.
Previous Post Next Post
Italian Trulli
Italian Trulli