Trending

ഫലസ്തീൻ ജനതക്ക് വേണ്ടി നമുക്ക് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണ്: സാദിഖലി ശിഹാബ് തങ്ങൾ;



നവീകരിച്ച തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മസ്ജിദ് നാടിന് സമർപ്പിച്ചു.


ചെറുവാടി: ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ മുസ്ലിം ഉമ്മത്തിന് ചെയ്യുവാനുള്ള ഏക മാർഗം പ്രാർത്ഥനയാണെന്നും രക്തച്ചൊരിച്ചിലിന്റെ മണ്ണിൽ നിന്ന് സമാദാനം പുനസ്ഥാപിക്കാൻ അറബ് രാജ്യങ്ങൾ ഉൾപ്പെടെ ഉള്ള ലോക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.


ഇസ്രായേൽ നടത്തുന്നത് അധിനിവേശമാണെന്നും ഹമാസിന്റേത് ചെറുത്ത്‌നിൽപ്പാണെന്നും തങ്ങൾ സൂചിപ്പിച്ചു. പുതുക്കി പണിത തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മസ്ജിദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നവംബർ 9,10 തിയ്യതികളിലായി നടന്ന പരിപാടിയിൽ ആദ്യ ദിനത്തിൽ 'പള്ളിയോടുള്ള ഹൃദയ ബന്ധം - അർശിന്റെ തണലിലേക്ക്' എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ ഉസ്താദ് ഷരീഫ് ഫൈസി മയ്യേരിച്ചിറ മുഖ്യ പ്രഭാഷണം നടത്തി. ഇന്നലെ നടന്ന നവീകരിച്ച പള്ളിയുടെ ഉദ്ഘാടനവും പ്രാർത്ഥനാ സദസ്സിൽ പള്ളി സെക്രട്ടറി ടിപി മുഹമ്മദ്‌ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ സി ടി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് മഹല്ല് കാരണവന്മാരെ പൊന്നാട അണിയിച്ച് കൊണ്ട് തങ്ങൾ ആദരിച്ചു.

സമസ്ത മാനേജർ കെ മോയിൻ കുട്ടി മാസ്റ്റർ, കെ.വി അബ്ദുറഹിമാൻ, ശിഹാബ് മാട്ടുമുറി (കൊടിയത്തൂർ പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ), നുഹ്‌മാന് ഫാളിലി (ഖത്തീബ്, തെനെങ്ങാപറമ്പ് മസ്ജിദുൽ അന്സാർ), റസാഖ് ബാഖവി എന്നിവർ ആശംസ അർപ്പിച്ച് കൊണ്ട് സംസാരിച്ചു.

മഹല്ല് ഖത്തീബ് മുഹമ്മദ്‌ മിദ്‌ലാജ് ഫഹീമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ്‌ ആദിൽ ടി.പി നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli