Trending

ദേവഹരിതം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി.



കൊടിയത്തൂർ: സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു.


ക്ഷേത്ര പരിസരത്ത് വെച്ചുപിടിപ്പിച്ച തീറ്റപുൽ കൃഷി വിളവെടുത്തു കൊണ്ട് നടത്തിയ ഉദ്ഘാടന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ്‌ ഷംലൂലത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു പൊലുകുന്നത്ത്, മെമ്പർമാരായ കരിം പഴങ്കൽ, ദേവസം ബോർഡ്‌ ഭാരവാഹികൾ ആയ ശങ്കരൻ നമ്പൂതിരി, ദാമോദരൻ നമ്പൂതിരി, ഹരിതകേരളം റിസോഴ്സ് പേഴ്സൺ രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർഡ് മെമ്പറായ ഷിഹാബ് മാട്ടുമുറി സ്വാഗതവും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ ദീപേഷ് നന്ദിയും പറഞ്ഞു.

ക്ഷേത്രങ്ങളിലെ കാവുകൾ കാലത്തിനൊത്ത രീതിയിൽ വൈവിധ്യവും പുതുമയുള്ളതുമാക്കി പുനരുജ്ജീവിപ്പിക്കുന്നതാണ് പദ്ധതി കഴിഞ്ഞ വർഷമാണ് വാർഡ് മെമ്പറായ ഷിഹാബ് മാട്ടുമുറിയുടെ പ്രയത്നത്തോടെ
പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആരംഭിക്കുന്നത്.

2022 ഓഗസ്റ്റ് 11 ന് ബഹു. തിരുവമ്പാടി മണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ക്ഷേത്രത്തിൽ സ്ഥാപിച്ച പച്ചതുരുത്ത് ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ച പദ്ധതിയുടെ ഭാഗമായി കറിവേപ്പില, മുരിങ്ങ, റംബൂട്ടാൻ, മാവ്, നെല്ലി, ഞാവൽ, മഗോസ്റ്റിൻ, ലക്ഷ്മിതരു, കണിക്കൊന്ന, നാരകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 250 ഓളം തൈകൾ വെച്ചുപിടിപ്പികുകയും 30 സെന്റോളം സ്ഥലത്ത് തീറ്റപുൽകൃഷി നടത്തുകയും ചെയ്തു.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ക്ഷേത്രത്തിലെ കുളത്തിൽ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ മോട്ടോർ ഉൾപ്പടെ സ്ഥാപിച്ചു നാൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു.
ഹരിതകേരളം മിഷന്റെയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ ഉത്സവമുൾപ്പെടെയുള്ള പരിപാടികൾക്ക് ആവശ്യമായ പച്ചക്കറി, പഴവർഗങ്ങൾ, പൂക്കൾ എന്നിവ രണ്ടാം ഘട്ടത്തിൽ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് വാർഡ് മെമ്പർ ഷിഹാബുദീൻ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli