Trending

കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികൾ.



ചേന്ദമംഗല്ലൂർ: 2023 ഡിസംബർ 24ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂരിൽ നടക്കുന്ന കീരൻ തൊടിക കുടുംബ സംഗമത്തോടനുബന്ധിച്ച് ചേന്ദമംഗല്ലൂർ ഹരിതയിൽ ചേർന്ന യൂത്ത് വിംഗ് മെംബേഴ്സ് മീറ്റിൽ കീരൻതൊടിക യൂത്ത് വിംഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

യോഗത്തിൽ ഡോ: ടി.പി റാഷിദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനറായി ഡോ. റാഷിദ് ടി.പി യെയും ജോയന്റ് കൺവീനർമാരായി നിഷാദ് കെ.ടി, ആയിഷ അമൽ ടി.കെ എന്നിവരെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: ഫഹ്മി റഹ്മാൻ കെ.ടി (സെക്രട്ടറി ), ലുത്ഫി ഉണ്ണിമോയി കെ.ടി (ജോ: സെക്രട്ടറി), സഫ്റാൻ അബ്ദുറസാഖ് കെ.ടി (ട്രഷറർ), നിവാദ് എൻ.കെ (കൺവീനർ, സോഷ്യൽ മീഡിയ സെൽ) എന്നിവരെയും തിരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിന് കുടുംബ സമിതി ജനറൽ സെക്രട്ടറി കെ.ടി അബ്ദു റഷീദ്, കെ.ടി അബ്ദു റസാഖ്, കെ.ടി മുഹമ്മദ് അബ്ദു റഹിമാൻ, കെ.ടി അബ്ദുസ്സമദ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കെ.ടി നിഷാദ് സ്വാഗതവും ആയിഷ അമൽ ടി.കെ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli