Trending

ഗ്രന്ഥാലയങ്ങൾ സാംസ്കാരിക പ്രതിരോധ കേന്ദ്രങ്ങൾ.



കൊടിയത്തൂർ: ഗ്രന്ഥാലയങ്ങളും വായനശാലകളും ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനുള്ള സാംസ്കാരിക പ്രതിരോധ ഇടങ്ങളാണെന്നും ലൈബ്രറികളെ സമവർത്തിത പട്ടികയിലുൾപ്പെടുത്തി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾ ജനവിരുദ്ധമാണെന്നും കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറി സംഘടിപ്പിച്ച സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു.


സീതിസാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.


ലൈബ്രറി പ്രസിഡണ്ട് പി.സി അബൂബക്കർ വിഷയാവതരണം നടത്തി. ഗ്രന്ഥകാരൻ ഡോ. കാവിൽ അബ്ദുല്ല, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി റിയാസ്, പി.സി അബ്ദുന്നാസർ, എം അഹമ്മദ് കുട്ടി മദനി, റഷീദ് ചേപ്പാലി, എൻ നസറുള്ള ലൈബ്രറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു.


സീതി സാഹിബ് വായനശാലക്ക് പത്രങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സ്നേഹോപഹാരം സി.പി ചെറിയ മുഹമ്മദ് വിതരണം ചെയ്തു.

പി ബഷീറുദ്ദീൻ മാസ്റ്റർ, പി.എം.എ റഷീദ്, പി.പി ഉണ്ണിക്കമ്മു, എം.ടി റിയാസ് എന്നിവർ ഏറ്റുവാങ്ങി. ലൈബ്രറി സെക്രട്ടറി പി അബ്ദുറഹ്മാൻ മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ വി.എ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli