കൊടിയത്തൂർ: അനുഭൂതി വിളഞ്ഞ കൃഷി അനുഭവങ്ങളുമായി കൊടിയത്തൂ൪ സലഫി സ്കൂൾ കുട്ടികൾ.
ഗ്രാമ പഞ്ചായത്ത് കൃഷി ഭവനുമായി ചേർന്ന് സലഫി പ്രൈമറി സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വിവിധ കാർഷിക വിളകൾ കുട്ടികളുടെ അനുഭവ പാഠങ്ങൾക്ക് പുതിയ മുതൽക്കൂട്ടായി.
പയർ, കക്കിരി, പച്ചമുളക്, പപ്പായ, കുള്ളൻ കമുക്, അലങ്കാരച്ചെടികൾ എന്നിവയാണ് കുട്ടികൾ പരിപാലിക്കുന്ന കാർഷിക ഇനങ്ങൾ. മുഴുവൻ കുട്ടികളും അധ്യാപകരും ഉപയോഗിച്ചതിന് ശേഷവും ബാക്കിവരുന്ന കാർഷിക വിളകളാണ് കുട്ടികൾ വിൽക്കാറുള്ളത്.
ആറ് കിലോഗ്രാം പയർ വിറ്റ് കിട്ടിയ പണം കാർഷിക ക്ലബ്ബിന് മുതൽക്കൂട്ടാക്കിയാണ് കുട്ടികൾ ഇന്ന് സന്തോഷം പങ്കിട്ടത്. കാർഷിക ക്ലബ് അംഗങ്ങളെ സ്കൂൾ അധികൃതർ അനുമോദിച്ചു. കുട്ടികളോടൊപ്പം അധ്യാപകരായ സലാം മാസ്റ്റർ, നജ്മുന്നീസ, അനുഷ, ഹഫ്സത്ത്, കവിത, ഷീന, തസ്ലിന, സന്നിധിയിൽ എന്നിവരും പച്ചക്കറി കൃഷിക്ക് മേൽനോട്ടം നൽകി വരുന്നു.