Trending

കീരൻ തൊടിക കുടുംബ സംഗമം ഡിസംബർ 24 ന്; സംഘാടക സമിതി രൂപീകരിച്ചു.


കീരൻ തൊടിക കുടുംബ സമിതി ജനറൽ ബോഡി കൊടിയത്തൂരിലെ കീരൻതൊടിക തറവാട്ടിൽ സംഗമിച്ചു.

മുക്കം: കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ
കുടുംബ സംഗമത്തിന് തുടക്കം കുറിച്ചവരിൽപെട്ട കീരൻതൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമം 2023 ഡിസംബർ 24ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 350ൽ അധികം കുടുംബങ്ങളിലായി മുവ്വായിരത്തോളം
കുടുംബാംഗങ്ങളുണ്ട്. 
സ്വാഗത സംഘ രൂപീകരണ യോഗത്തിൽ 
കുടുംബ സമിതി അമീർ കെ.ടി മോയി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. അബ്ദുറഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജോ: അമീർ കെ.ടി ബീരാൻ ഹാജി, ഡോ: കെ.ടി മുഹമ്മദലി, പ്രൊഫ: മുഹമ്മദ് ഇസ്മായിൽ അരീക്കോട്, അബ്ദുസ്സലാം മാസ്റ്റർ കൊല്ലത്തൊടി, കെ.ടി അബ്ദുറസാഖ്, കെ.ടി മൻസൂർ, കെ.ടി മെഹബൂബ്, കെ.ടി ഹാഷിം എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികൾ: കെ.ടി മോയി ഹാജി (ചെയർമാൻ) കെ.ടി റഷീദ് (വർക്കിംഗ് ചെയർമാൻ) കെ.ടി ബീരാൻ ഹാജി (വൈസ് ചെയർമാൻ), കെ.ടി അബ്ദുറസാഖ് (ജനറൽ കൺവീനർ), കെ.ടി മെഹബൂബ്, കെ.ടി ഹാഷിം (ജോയൻ്റ് കൺവീനർ) കെ.ടി ബഷീർ ഹാജി (ട്രഷറർ). കെ.ടി മുഹമ്മദ് അബ്ദുറഹിമാൻ (പ്രോഗ്രാം), കെ.ടി ഉണ്ണിമോയി മാസ്റ്റർ (റിസപ്ഷൻ), കെ.ടി മുസ്തഫ (ഫുഡ്), കെ.ടി. അബ്ദുന്നാസർ മാസ്റ്റർ (മെമന്റോ), മുഹമ്മദ് കക്കാട് (പബ്ലിക് റിലേഷൻസ്), കെ.ടി അബ്ദുൽ ഹമീദ് (കൾച്ചറൽ പ്രോഗ്രാം).
Previous Post Next Post
Italian Trulli
Italian Trulli