Trending

ചെറുവാടി ദശദിന ഖുര്‍ആന്‍ പ്രഭാഷണം ഡിസംബര്‍ 22 മുതല്‍; സംഘാടക സമിതി രൂപവത്കരിച്ചു.



ചെറുവാടി: ആത്മ ജ്ഞാനത്തിന്‍റെ ഹൃദയ സാന്നിധ്യം എന്ന ശീര്‍ഷകത്തില്‍ ചെറുവാടിയില്‍ നടക്കുന്ന പതിമൂന്നാമത് വാര്‍ഷിക ദശദിന ഖുര്‍ആന്‍ പ്രഭാഷണം ഡിസംബര്‍ 22 മുതല്‍ 31 വരെ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് കൊടിയത്തൂര്‍ സര്‍ക്കിള്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍ ശാഫി സഖാഫി മുണ്ടമ്പ്രയാണ് പ്രഭാഷകന്‍.

വിശുദ്ധ ഖുര്‍ആനിലെ 33ാം അധ്യായമായ 'സൂറത്തുല്‍ അഹ്സാബ്' ആണ് ഇത്തവണത്തെ പ്രഭാഷണ വിഷയം. തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം ഒരേ വേദിയില്‍ പ്രഭാഷണം പൂര്‍ത്തിയാക്കിയ പരിപാടി കൊവിഡ് സാഹചര്യത്തില്‍ 3 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പുനരാംഭിക്കുന്നത്.

മലബാറിലെ ഏറ്റവും വലിയ പ്രഭാഷണ പരമ്പരയായായ പരിപാടിയുടെ സംഘാടക സമിതി രൂപവത്കരണ കണ്‍വെന്‍ഷന്‍ ചുള്ളിക്കാപറമ്പില്‍ നടന്നു. ദുബെെ മര്‍കസ് സെക്രട്ടറി ഡോ. അബ്ദുസലാം സഖാഫി എരഞ്ഞിമാവ് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്
സര്‍ക്കിള്‍ പ്രസിഡന്‍റ് ടി.പി മുഹമ്മദ് കുട്ടി സഖാഫി അദ്ധ്യക്ഷത വഹിച്ചു.

ഭാരവാഹികളായി:

എന്‍ അലി അബ്ദുല്ല (ചെയര്‍മാന്‍) വി അഹമ്മദ് ഖാസിം ചെറുവാടി (ജന. കണ്‍വീനര്‍) യു.സി മുഹമ്മദ് (ട്രഷറര്‍)
കെ.ടി അബ്ദുല്‍ ഹമീദ് ഹാജി, ടി.പി മുഹമ്മദ് കുട്ടി സഖാഫി, ഒ അബൂബക്കര്‍ മാസ്റ്റര്‍, മുഹമ്മദലി മുസ്ലിയാര്‍ (വെെസ് ചെയര്‍മാന്‍)
കെ.എം അബ്ദുല്‍ ഹമീദ്, കെ.പി അബ്ദുറഹിമാന്‍, ശിഹാബുദ്ധീന്‍ സഖാഫി, യു.പി അബ്ദുല്ല മാസ്റ്റര്‍
(ജോ. കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli