Trending

ശിശുദിനം വന്നെത്തുമ്പോൾ.




✍🏻എ.ആർ കൊടിയത്തൂർ.

കുട്ടികളുടെ ചാച്ചാജി കുട്ടികളെ ഏറെ സ്നേഹിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു. ബ്രിട്ടീഷുകാർക്കെതിരെ ആഞ്ഞടിച്ചു പ്രവർത്തിച്ച അദ്ദേഹത്തെ ജയിലിലടച്ചപ്പോൾ, അദ്ദേഹം വെറുതെയിരുന്നില്ല. ഇന്ത്യയെ കണ്ടെത്തൽ എന്ന ബൃഹത്തായ പുസ്തകം ജയിലിന്നകത്തു നിന്ന് അദ്ദേഹം എഴുതിയുണ്ടാക്കി സായൂജ്യമടഞ്ഞു. ജയിലിൽ കഴിഞ്ഞു കൊണ്ടിരിക്കെ തന്നെ ഒരച്ഛൻ മകൾക്കെഴുതിയ കത്ത്, -- ഇന്ദിരാ പ്രിയദർശിനിക്കാ യിരുന്നു ഈ തുറന്ന കത്ത്.

താൻ ധരിക്കുന്ന വസ്ത്രത്തിൽ എന്നും ഒരു റോസാപ്പൂവ് ചൂടി അദ്ദേഹം ആത്മനിർവൃതി നേടി. .
ചെറുപ്രായത്തിൽ തന്നെ അദ്ദേഹം മാതൃകാ ബാലനായിരുന്നു.
ഒരു ദിവസം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന പിരിക്കാനായി ഒരു സംഘം ചെറുപ്പക്കാർ പേര് കേട്ട വക്കീലിന്റെ വീട്ടിലെത്തി. പടിക്കൽ നിന്നിരുന്ന ഒരു പരിചാരകൻ ചെന്ന് വക്കീലിനെ വിവരം ധരിപ്പിച്ചു. ദുരിതാശ്വാസനിധിയോ?
എന്ത് ദുരിതാശ്വാസ നിധി.? അങ്ങനെയുള്ള പിരിവിനൊന്നും ഇങ്ങോട്ട് ഒരാളും വരേണ്ട. വക്കീൽ ദേഷ്യപ്പെട്ടു.

പരിചാരകൻ ചെന്ന് ചെറുപ്പക്കാരെ ഈ വിവരമറിയിച്ചു. വളരെ പ്രതീക്ഷയോടു കൂടി വന്ന അവർക്ക് വലിയ നിരാശയായി. കൂട്ടത്തിൽ ഒരാൾ ചോദിച്ചു. എങ്ങനെയുള്ള കാര്യങ്ങൾക്കാണാവോ ബഡാസാഹിബ് പിരിവ് കൊടുക്കുന്നത്?
വക്കീൽ വീണ്ടും ഗോപിഷ്ഠനായി. പരിചാരാകൻ ചെറുപ്പക്കാരെ ആട്ടിയോടിക്കാനുള്ള ശ്രമമായി.
അപ്പോഴേക്കും വക്കീലിന്റെ മകൻ അവിടെയെത്തി.

എന്തിനാ നിങ്ങളെ ആട്ടിയോടിക്കുന്നത്? എന്തിനാണ് നിങ്ങൾ വന്നത്? മകൻ ചോദിച്ചു:ചെറുപ്പക്കാർ വന്ന കാര്യം അറിയിച്ചു. ഇത്രേയുള്ളൂ കാര്യം. എന്നാൽ എന്റെ കൂടെ വരൂ. ഇക്കാര്യത്തിൽ ഞാൻ പരിഹാരമുണ്ടാക്കാം. മകൻ ചെറുപ്പക്കാരെ ക്ഷണിച്ചു. യുവാക്കൾ ബംഗ്ലാവിൽ ഉള്ളിലേക്ക് കടന്നു ചെന്നു. മകൻ അവരെ അതിഥി മുറിയിൽ കൊണ്ട് ഇരുത്തി. അവർക്ക് കുടിക്കാൻ ചായയും പലഹാരങ്ങളും നൽകി.

പോകുവാൻ ഒരുങ്ങിയപ്പോൾ വക്കീലിന്റെ മകൻ അവർക്ക് 100 രൂപ സംഭാവന നൽകി. യുവാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷം. ആ ബഡാ സാഹിബ് മോത്തിലാൽ നെഹ്റു ആയിരുന്നു. കുഞ്ഞു സാഹിബ് : കുട്ടികളുടെ എക്കാലത്തെയും പ്രിയങ്കരനായ കളിത്തോഴൻ ചാച്ചാ നെഹ്റുവും.

അച്ഛൻ അല്പം ഗൗരവക്കാരനായിരുന്നെങ്കിലും മകൻ സൗമ്യനും വിനയശീലനും ആയിരുന്നു.
ബ്രിട്ടീഷുകാരുടെ കിരാത വാഴ്ച്ചക്കെതിരെ ആഞ്ഞടിച്ച ജവഹർലാൽ നെഹ്റുവിന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നു അതിർത്തി ഗാന്ധി അബ്ദുൽ ഗഫാർ ഖാൻ. ഇന്ത്യാ വിഭജനത്തെ ശക്തമായി എതിർത്തിരുന്ന അബ്ദുൽ ഗഫാർ ഖാൻ അതിർത്തി പ്രദേശങ്ങളിലെ സമരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

മോത്തിലാൽ നെഹ്റുവിന്റെ ഏറ്റവും വിശ്വസ്തനായ ഒരാളായിരുന്നു മുൻഷിദ് മുബാറക് അലി. പ്രശസ്ത വക്കീലും സ്വാതന്ത്ര്യ സമര സേനാനിയുമായ മോത്തിലാലിന്റെവക്കീൽ ഗുമസ്തനായിരുന്നു അദ്ദേഹം. മോത്തിലാലിന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു അദ്ദേഹം. കുഞ്ഞ് ജവഹറിനെ കൂടുതൽ താലോലിച്ചിരുന്നതും രസിപ്പിച്ചിരുന്നതും കളിപ്പിച്ചിരുന്നതും എല്ലാം അയാൾ ആയിരുന്നു.

ആയിരത്തൊന്നു രാവുകളിലെ അത്ഭുത കഥകൾ, സിന്ദ്ബാദിന്റെ കപ്പൽ യാത്ര, അലാവുദ്ദീന്റെയും അത്ഭുത വിളക്കിന്റെയും കഥ, ആലിബാബയുടെയും 40 കള്ളന്മാരുടെയും കഥ,ഇതെല്ലാം ജവഹറിന്റെ കുഞ്ഞു മനസ്സുകളിൽ അദ്ദേഹം കോറിയിട്ടു.

ഭാരത നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബാപ്പുജിയോടൊപ്പം ചാച്ചാജിയും അവിരാമം പോരാടി.ചാച്ചാജിയുടെ ജന്മദിനമായ 1889 നവംബർ 14 തന്നെ നാം ശിശു ദിനം ആയി ആഘോഷിക്കുന്നു.
 പുഞ്ചിരിക്കുന്ന വദനവുമായി ലോകമെമ്പാടും പാറിപ്പറന്ന ഒരു ശാന്തി ദൂതനായിരുന്നു ചാച്ചാജി. ചെമ്പനീർ പൂക്കളെയും പിഞ്ചുകുഞ്ഞുങ്ങളെയും അദ്ദേഹം ഒരുപോലെ സ്നേഹിച്ചു.

14/11/2023
Previous Post Next Post
Italian Trulli
Italian Trulli