ഹിന്ദി ഭാഷാ പരിപോഷണത്തിനായി വിദ്യാലയങ്ങളിൽ നടന്നു വരുന്ന സുരീലി ഹിന്ദി പദ്ധതിക്ക് സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ തുടക്കമായി. എച്ച്.എം ഇൻ ചാർജ് പി.സി മുജീബ് റഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിൻഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീ: മറിയം കുട്ടി ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വായനയിലൂടെ വാചകങ്ങളിലേക്ക് കയറാനുതകുന്ന ഹിന്ദി ലൈബ്രറി, പറയാനും കേൾക്കാനും സുരീലി വാണി റേഡിയോ എന്നിവ വിദ്യാർത്ഥികൾക്ക് ഭാഷാ പ്രയോഗത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകും.
ഉദ്ഘാടനത്തിനി ഇമ്പമേകി കുട്ടികളുടെ ഫ്ലാഷ് മോബും കലാപരിപാടികളും അരങ്ങേറി.
മമ്മദ് കുട്ടി മാസ്റ്റർ, സി.കെ ബഷീർ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സി.കെ മുഹമ്മദ് റിയാസ്,
ടി.കെ സാജിത തുടങ്ങിയവർ നേതൃത്വം നൽകി.