കൊടിയത്തൂർ: ഇസ്രായേൽ - പലസ്‌തീൻ വിഷയത്തിൽ നീതിയുടെ പക്ഷത്തു നിന്ന് കൊണ്ട് പലസ്‌തീൻ ജനതക്ക് അവരുടെ ഭൂമിയിൽ ഉള്ള അവകാശത്തെ പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യയുടെ കഴിഞ്ഞ കാല പാരമ്പര്യമെന്നു വിസ്‌ഡം യൂത്ത് സംഘടിപ്പിച്ച ഫോക്കസ് - പ്രീ പ്രൊഫേസ് മീറ്റ് ചൂണ്ടിക്കാണിച്ചു.
ഈ നിലപാടിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് ഇസ്രായേലിനു പിന്തുണ നൽകിയ കേന്ദ്ര നിലപാട് പ്രതിഷേധാർഹമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള നീക്കം മനുഷ്യത്വ വിരുദ്ധമാണ്.
നവംബർ 10,11 തീയതികളിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന പ്രൊഫൈസ് പ്രൊഫെഷണൽ മീറ്റിൻ്റെ ഭാഗമായി സംഘടിപ്പിച്ച നടന്ന 'ഫോക്കസ്' പ്രീ പ്രൊഫേസ് സംഗമം കുസാറ്റ് എൻജിനീയറിങ് കോളേജ് അസി. പ്രൊഫസർ ടി.കെ ഫവാസ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡൻ്റ് അസീൽ.സി.വി അധ്യക്ഷത വഹിച്ചു.
"യുവത്വം നിർവഹിക്കപ്പെടുന്നു.."
എന്ന പ്രമേയത്തിൽ ഫെബ്രുവരി ആദ്യവാരത്തിൽ നടക്കുന്ന കേരള യൂത്ത് കോൺഫറൻസ് മലപ്പുറത്ത് വെച്ച് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രമുഖ പണ്ഡിതൻ സമീർ മുണ്ടേരി, പോണ്ടിച്ചേരി യൂണിവഴ്സിറ്റിയിൽ മാസ്റ്റർ റിസേർച്ച് സ്കോളർ ഷംജാസ് കെ അബ്ബാസ് എന്നിവർ വ്യത്യസ്ത സെഷനുകളിൽ ക്ലാസ്സെടുത്തു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈേഷൻ മണ്ഡലം പ്രസിഡൻ്റ് ജമാൽ ചെറുവാടി, വിസ്ഡം യൂത്ത് ഭാരവാഹികളായ ഫത്വിൻ മുഹമ്മദ് സി.പി, ഹബീബ് റഹ്മാൻ എം, ശബീൽ പി.കെ, ഡോ മുബീൻ എം എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR