കൊടിയത്തൂർ: നാടിന്റെ കഥാകാരൻ പി.കെ അബ്ദുല്ല മാസ്റ്റർക്ക് വലിയപറമ്പ് ആലയം സാംസ്കാരിക വേദി ഒരുക്കിയ സ്നേഹാദരം ശ്രദ്ധേയമായി. പി.കെ അബ്ദുല്ല മാസ്റ്ററുടെ ഏറ്റവും പുതിയ പുസ്തകമായ 'അക്ഷരത്തിരി' എന്ന കഥാ സമാഹാരത്തിന്റെ പുസ്തക ചർച്ചയും എഴുത്തുകാരനുള്ള ആദരവുമാണ് വലിയപറമ്പ് കമ്മ്യൂണിറ്റി സ്പോട്ടിൽ വെച്ച് ഉൽസവാന്തരീക്ഷത്തിൽ നടന്നത്.
വസന്തം (മാപ്പിളപ്പാട്ടുകൾ), സൗഗന്ധികം ചില പരിണാമ പാഠങ്ങൾ (ഖണ്ഡകാവ്യം), ഞെക്കുവിളക്ക് (നോവൽ) എന്നീ കൃതികളുടെ കർത്താവുകൂടിയാണ് അദ്ദേഹം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉപഹാരം സമർപ്പിച്ചു.
ടി അഹമ്മദ് സലീം അധ്യക്ഷനായിരുന്നു. എ.വി സുധാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജി.എ റഷീദ് എഴുത്തുകാരനേയും പുസ്തകങ്ങളേയും പരിചയപെടുത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജിജിത സുരേഷ്, ഗ്രാമ പഞ്ചായത്തംഗം ഷാഹിന ടീച്ചർ, എം.ടി അബ്ദുൽ ഖാദർ, ജി. അബ്ദുൽ അക്ബർ, പി.അബ്ദുൽ ഖാദർ സംസാരിച്ചു.
നാട്ടിലേയും പരിസര പ്രദേശങ്ങളിലേയും എഴുത്തുകാരും വായനക്കാരും പങ്കെടുത്ത പുസ്തക ചർച്ചയിൽ ടി.പി അബ്ദുൽ അസീസ് മോഡറേറ്ററായിരുന്നു. വിജീഷ് പരവരി, മുക്കം വിജയൻ, എ.എം അബ്ദുൽ വഹാബ്, പി.കെ ഫൈസൽ, നടുക്കണ്ടി അബൂബക്കർ, റോയ് തോമസ്, പി.കെ.സി മുഹമ്മദ്, മുഹമ്മദ് കക്കാട്, സലാം കാരമൂല, സാദിഖ് പാറക്കൽ, റിയാസ് മാസ്റ്റർ, യു.പി ഹമീദ് മാസ്റ്റർ, ഷാഫി കോട്ടയിൽ, ശശി കല്ലട എന്നിവർ പങ്കെടുത്തു.
പി.കെ അബ്ദുല്ല മാസ്റ്റർ മറുപടി പ്രസംഗം നടത്തി.
Tags:
KODIYATHUR