✍🏻റഫീഖ് കുറ്റിയോട്ട്.
കൊടിയത്തൂർ: ആറ് മക്കളിൽ ഒരേയൊരു ആൺതരിയായി ജനിച്ച പുത്തൻ വീട്ടിൽ അബൂബക്കർക്ക (78) കോഴിക്കോട് ആദം പുതിയാപളയുടെ വീട്ടിൽ ഡ്രൈവറും അവരിലൊരാളുമായാണ് തന്റെ യുവത്വം ചെലവഴിച്ചത്. തുടർന്ന് പികെ ഗ്രൂപ്പിലും വർഷങ്ങളോളം വളയം പിടിച്ചു. പ്രായം 50 പിന്നിട്ടപ്പോൾ വാദി റഹ്മ, ഇസ്ലാഹിയ കോളേജ്,വെള്ളിമാട് IST ബിൽഡിംങ് എന്നിവിടങ്ങളിലെ സ്റ്റിയറിങ്ങും നിയന്ത്രിച്ചു.
ഇളയ മകൻ എഞ്ചി. ഷൈജു മുരിങ്ങംപുറായിൽ താമസം തുടങ്ങിയപ്പോൾ ശരീരം കൊണ്ട് അവിടത്തുകാരനായങ്കിലും മനസ്സ് പൂർണ്ണമായും കൊടിയത്തൂരിലായിരുന്നു. ജനിച്ചു വളർന്ന മണ്ണും വീടും മരണം വരെ ഒഴിവാക്കാതെ, ഇടക്കിടക്ക് വന്ന് തട്ടിയടിച്ചും കൃഷിപ്പണി ചെയ്തും സംതൃപ്തിയടയുകയായിരുന്നു അദ്ദേഹം.
ഈയിടെയാണ് പറമ്പിലെ രണ്ട് മൂന്ന് വൻമരങ്ങൾ അദ്ദേഹം കച്ചവടം നടത്തിയത്.
നാട്ടിലെ വിവാഹ - മരണ വേളകളിലെല്ലാം സജീവ പങ്കാളിത്തം വഹിച്ചിരുന്ന അദ്ദേഹം നാട്ടുകാരുമായി വല്ലാത്തൊരു സ്നേഹ ബന്ധമായിരുന്നു കാത്തു സൂക്ഷിച്ചിരുന്നത്. പുഞ്ചിരിക്കുന്ന മുഖവുമായി കൊടിയത്തൂർ അങ്ങാടിയിലും പരിസരങ്ങളിലും ഇനിയദ്ദേഹം ഉണ്ടാകില്ല.
പാലക്കാട്ടെ സാമൂഹ്യ - സേവന മേഖലകളിലെ നിറസാന്നിധ്യമായ മൂത്ത മകൻ പി.വി മുജീബിന്റെ മകന്റെ ഒരു എൻഗേജുമെന്റുമായി ബന്ധപ്പെട്ട് പാലക്കാട്ടെത്തിയതായിരുന്നു അദ്ദേഹവും ഭാര്യയും. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹോസ്പിറ്റലൈസ്ഡ് ആവുകയുമായിരുന്നു.
ഭാര്യ ഉമ്മയ്യ നോർത്ത് കാരശ്ശേരി.
മക്കൾ:പി.വി മുജീബ് (പാലക്കാട്), എഞ്ചിനീയർ പി.വി ഷൈജു (സ്കൈലൈറ്റ് ബിൽഡേഴ്സ് മുക്കം), ബൽക്കീസ് (തച്ചണ്ണ).
മരുമക്കൾ: കബീർ തച്ചണ്ണ, റുഖിയ്യ മാവൂർ, ആയിശ എരഞ്ഞിമാവ്. സഹോദരിമാർ: ഖദീജ സൗത്ത് കൊടിയത്തൂർ, ഫാത്തിമ, ആമിന (ഇരുവരും മുരിങ്ങംപുറായി), സൈനബ കാരക്കു'റ്റി, റുഖിയ്യ കാവന്നൂർ).
അദ്ദേഹത്തിന്റെ പരലോക ജീവിതം അല്ലാഹു ധന്യമാക്കി കൊടുക്കുമാറാകട്ടെ.