കൊടിയത്തൂർ: ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വ രഹിതമായ കൊടും ക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
കൊടിയത്തൂർ, കാരക്കുറ്റി, സൗത്ത് കൊടിയത്തൂർ, വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ റാലിയിൽ അണിനിരക്കുകയുണ്ടായി. കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി സൗത് കൊടിയത്തൂർ അങ്ങാടി ചുറ്റി കൊടിയത്തൂർ ടൗണിൽ സമാപിച്ചു.
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, കൊടിയത്തൂർ, കാരക്കുറ്റി വാർഡ് അംഗങ്ങളായ ടി.കെ അബുക്കർ, വി ഷംലൂലത്ത്, എം.എ സലാം മാസ്റ്റർ, സി.പി ചെറിയ മുഹമ്മദ്, എം.എം.സി അബ്ദുസ്സലാം, പി.എം അഹ്മദ്, എം അഹ്മദ് കുട്ടി മദനി, കെ.ടി മൻസൂർ, നാസർ കൊളായി, കെ.ടി ഹമീദ്, കെ.പി അബ്ദുറഹിമാൻ, എം സിറാജുദ്ദീൻ, ശരീഫ് അമ്പലക്കണ്ടി, ഹസ്സൻ കുട്ടി കലങ്ങോട്ട്, അബ്ദുസ്സമദ് കണ്ണാട്ടിൽ, കരീം കൊടിയത്തൂർ, ടി.ടി അബ്ദുറഹിമാൻ, സി ടി.സി അബ്ദുല്ല, ഇ ഹസ്ബുല്ല, ഉബൈദ് അണ്ടിപ്പറ്റ്, ഉമർ പുതിയോട്ടിൽ, ഇ.കെ. മായിൻ മാസ്റ്റർ, എം.എ അബ്ദുറഹ്മാൻ, റഫീഖ് കുറ്റിയോട്ട്, കെ.എം.സി വഹാബ്, ജാഫർ പുതുക്കുടി, എം മരക്കാർ മാസ്റ്റർ, നൗഫൽ പി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Tags:
KODIYATHUR