കൂളിമാട്: തഅലീമുൽ ഔലാദ് മദ്രസയിൽ രണ്ടാഴ്ചയായി നടന്നു വന്ന ബ്രീസ് ഓഫ് മദീന സിബാഖ് 2k 23 മീലാദ് ഫെസ്റ്റിന് ഉജ്ജ്വല സമാപ്തി.
സമാപന ചടങ്ങ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജ:സെക്രട്ടറി കെ വീരാൻകുട്ടി ഹാജി അധ്യക്ഷനായി. ഖത്തീബ് ശരീഫ് ഹുസൈൻ ഹുദവി, അയ്യൂബ് കൂളിമാട്, ടി.സി മുഹമ്മദ് ഹാജി, കെ ഖാലിദ് ഹാജി, വാർഡ് മെമ്പർ കെ.എ റഫീഖ്, ടി.സി റഷീദ് ഹാജി, ടി.വി ശാഫി മാസ്റ്റർ, വി.അബൂബക്കർ മാസ്റ്റർ, അഷ്റഫ് അഷ്റഫി, റിഷാദ് ദാരിമി, ഇർഷാദ് ഫൈസി, അബൂബക്കർ മുസ്ലിയാർ, ശരീഫ് വാഫി, എം.വി അമീർ, ഇ.കുഞ്ഞോയി തുടങ്ങിയവർ സംസാരിച്ചു.
ദഫ് പ്രദർശനം, ബുർദ , ഖവാലി, അറബന മുട്ട് തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. പൊതു പരീക്ഷ
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും ട്രോഫി സമർപ്പണവും ചടങ്ങിൽ വെച്ച്നടന്നു. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ടീം വാദിഹുദാ, ടീം വാദി ത്വൈബ , ടീം ഉമ്മുൽ ഖുറാ എന്നിവർ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ടി.വി റാഷിൽ, കെ.എം ലിന ഫാത്വിമ എന്നിവർ യഥാക്രമം കലാപ്രതിഭയും കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.
Tags:
MAVOOR