കൊടിയത്തൂർ: ഫലസ്തീൻ ജനതക്കുമേൽ സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശ ഹത്യക്കും നരകതുല്യ ജീവിതത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അoഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ടി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. റഫീഖ് കുറ്റിയോട്ട്, ജ്യോതി ബസു കാരക്കുറ്റി, സാലിം ജീ റോഡ്, ഹാജറ പി.കെ, ഇ.എൻ നദീറ, ബാവ പവർ വേൾഡ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ, കെ.ജി. സീനത്ത് എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR