Trending

ഫലസ്തീനിനെതിരെ നടക്കുന്നത് ലോകം കണ്ട ക്രൂരത: ഇ.ടി മുഹമ്മദ് ബഷീർ എം.പി.



കൂളിമാട്: കൂളിമാടിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻ ജനപങ്കാളിത്തം കൊണ്ട് റാലി ശ്രദ്ധേയമായി. കൂളിമാട് പാലത്തിന്റെ ഇരുകരകളിലുള്ള
കൂളിമാട്, ചിറ്റാരി പിലാക്കൽ, താത്തൂർ, മുന്നൂർ, പാഴൂർ, വെസ്റ്റ് പാഴൂർ, മപ്രം, കഴായിക്കൽ എന്നീ മഹല്ലു കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് റാലി നടന്നത്.


കൂളിമാട് പാലം മപ്രത്തു ഭാഗത്തുനിന്ന് ആരംഭിച്ച റാലി കൂളിമാട് അങ്ങാടിയിൽ എത്തിച്ചേർന്നു. വിവിധ മഹല്ല് ഭാരവാഹികൾ നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി. എം.കെ രാഘവൻ എം.പി മുഖ്യ പ്രഭാഷണം നടത്തി. ടി.വി ഷാഫി മാസ്റ്റർ സ്വാഗതവും കെ.എം ഷറഫുദ്ദീൻ മപ്രം നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli