കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സകൗട്ട്സ് ആൻഡ് ഗൈഡ്സ് ആഭിമുഖ്യത്തിൽ നടത്തുന്ന നെൽ കൃഷിയുടെ ഞാറു നടീൽ മഹോത്സവം നടന്നു. ചെറുവാടി പുഞ്ച പാടത്താണ് കൃഷിയിറക്കുന്നത്. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. സുഹ്റ വെള്ളങ്ങോട്ട്, സി ഫസൽ ബാബു, സി മഹ്ജൂർ, കെ.വി നവാസ്, എം ഷമീൽ, നിസാം കാരശ്ശേരി, പി.ടി നാസർ, കെ.വി നവാസ്, കെ ഷരീഫുദ്ധീൻ, ടി.പി കബീർ, സി.കെ നവാസ്, പി.ജി മുഹമ്മദ്, പി മുഹമ്മദലി, റിസാൽ, നൗഫൽ പുതുക്കുടി സംസാരിച്ചു.
വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ആരംഭിച്ച "പാഠങ്ങളിൽ നിന്നും പാടത്തേക്ക്" എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് നെൽ കൃഷിയിറക്കുന്നത്.