കൊടിയത്തൂർ: ലഹരി വിമുക്ത പഞ്ചായത്തെന്ന സ്വപ്നം കളി മൈതാനങ്ങളിലൂടെ സാധ്യമാകുമെന്ന് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് ഫസൽ കൊടിയത്തൂർ. ഇന്നലെ മോർണിങ് ക്രിക്കറ്റേർസ് കാരക്കുറ്റിയുടെ ഇരട്ട ജേഴ്സി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോർണിങ് ക്രിക്കറ്റ് പ്രസിഡന്റ് ഫാസിത്ത് കാരക്കുറ്റിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഫത്വിൻ മുഹമ്മദ് സി.പി സ്വാഗതം ചെയ്തു. ഡോ. സറാഫുദ്ദീൻ, അഖിൽ കാരക്കുറ്റി, ഫസലുൽ ആബിദ്, ഷിബിൻ പഴം പറമ്പ് എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. മോർണിങ് ക്രിക്കറ്റ് പ്ലയേർസിന്റെ സാന്നിദ്ധ്യത്തിൽ ചടങ്ങിന് ഖാലിദ് കക്കാട് നന്ദി പ്രകാശിച്ചു.