അന്താരാഷ്ട്ര ബഹിരാകാശ വാരം അറിവുത്സവ വേദിയാക്കി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ കൂട്ടുകാർ. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസിംഗ് മുൻ ശാസ്ത്രജ്ഞൻ ഡോ അബ്ദുസലാം മുഹമ്മദ് വാരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഇ. യഅഖൂബ് ഫൈസി അധ്യക്ഷത വഹിച്ചു.
ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റ് ശ്രീ: സി. നന്ദകുമാർ ക്ലാസിന് നേതൃത്വം നൽകി. അത്‌ഭുതങ്ങളുടെ ആകാശകാഴ്ചകൾ, ചാന്ദ്രയാനുൾപ്പെടെയുള്ള കാലങ്ങളായുള്ള ബഹിരാകാശ ദൗത്യങ്ങളുടെ വീഡിയോ പ്രദർശനവും ശാസ്ത്രജ്ഞരുമായിട്ടുള്ള വിദ്യാർത്ഥികളുടെ അഭിമുഖവും ഏറെ കൗതുകമുള്ള അനുഭവങ്ങളായി മാറി.
ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രയാൻ മിനിയേച്ചർ ശ്രീ സി നന്ദകുമാർ അനാഛാദനം ചെയ്തു. 'വിജയഗാഥ' കയ്യെഴുത്തു ശാസ്ത്ര മാഗസിൻ പ്രകാശനം ചെയ്തു. നേരത്തേ സ്കൂൾ തലത്തിൽ നടന്ന സ്പേസ് വീക്ക് ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.
പരിപാടിയിൽ എച്ച്.എം പി.സി മുജീബ് റഹ്മാൻ, അബ്ദു ചാലിൽ, സഫിയ, കെ.കെ സക്കരിയ, ഹസീന വി, പി.പി മമ്മദ് കുട്ടി, സി.കെ അഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ നസീർ എം, ഷറീന ഇ, അഞ്ചു പർവീൻ, ശ്രീജിത്ത് വി, മുഹമ്മദ് തസ്നീം ഇ, ഷാമിൽ റബാഹ് കെ, മജീദ് പൂത്തൊടി, കെ.കെ സകരിയ, വി ഹസീന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.