Trending

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രന്‍ അന്തരിച്ചു.



കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ പ്രൊ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തിന്റെ വസ്ത്രധാരണവും വ്യത്യസ്തമായിരുന്നു. പച്ച പാന്റും പച്ച ഷർട്ടും പച്ച തൊപ്പിയുമായിരുന്നു സ്ഥിരംവേഷം.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയായിരുന്നു. 'പച്ചമനുഷ്യ'നായി നടന്ന ശോഭീന്ദ്രനെ തേടി വനമിത്ര പുരസ്കാരം, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രാ അവാർഡ്, ഒയിസ്ക വൃക്ഷസ്നേഹി അവാർഡ്, ഹരിതബന്ധു അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും എത്തി.

അമ്മ അറിയാൻ, ഷട്ടർ എന്നീ സിനിമകളിൽ വേഷമിട്ടു.

ഭാര്യ: എം.സി. പത്മജ (ചേളന്നൂർ എസ്.എൻ. കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി). 

മക്കൾ: ബോധി (പ്രൊഫസർ, ഫാറൂഖ് കോളേജ്), ധ്യാൻ (ഐ.സി.ഐ.സി. ഐ. ബാങ്ക്).

മരുമക്കൾ: ദീപേഷ് കരിമ്പുങ്കര (അധ്യാപകൻ, ചേളന്നൂർ എസ്.എൻ. കോളേജ്), റിയ.
Previous Post Next Post
Italian Trulli
Italian Trulli