Trending

വിഖായ ഡേ രക്ത ദാന ദിനമാക്കി എസ്‌.കെ.എസ്.എസ്.എഫ് പ്രവർത്തകർ.



കൊടിയത്തൂർ: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവന വിങ്ങാണ് വിഖായ. തൃശൂരിൽ നടന്ന സംഘടനയുടെ ഇരുപത്തി അഞ്ചാം വാർഷിക സമ്മേളനത്തിൽ വച്ച് ഇരുപത്തി അയ്യായിരം വളന്റിയർമാരെ സമർപ്പിച്ചായിരുന്നു തുടക്കം. അന്ന് മുതൽ എല്ലാ വർഷവും ഒക്ടോബർ രണ്ടിന് വിഖായ ഡേ ആചരിക്കുന്നുണ്ട്.

അന്ന് പലരും വിമർശിച്ചപ്പോഴും കേരളത്തെ തീരാ ദുഃഖത്തിലായ്ത്തി സംഭവിച്ച കോവിഡും പ്രളയവും വന്ന സമയത്തും വലിയ പ്രശംസക്ക് കാരണമായി ദുരിത ബാധിതർക്ക് ആശ്വാസമായും അക്ഷരണർക്ക് താങ്ങായും പ്രവർത്തിക്കാൻ ഈ നീല കുപ്പായത്തിന് സാധിച്ചു.

ആശുപത്രികളിലും കോവിഡ് സെന്ററുകളിലും കോവിഡ് പോസ്റ്റീവ് വീടുകളിലും പോസിറ്റീവ് മരണങ്ങളിൽ മയ്യത്ത് പരിപാലനത്തിനും സഹായ സഹകരണതിന് നേതൃത്വം കൊടുക്കാൻ വിഖായക്ക് സാധിച്ചിട്ടുണ്ട്.

നിരവധി ക്യാൻസർ രോഗികൾ ചികിത്സ തേടുന്ന ക്യാൻസർ സെന്ററാണ് ചൂലൂർ എം.വി.ആർ. നമ്മുടെ നാട്ടിൽ പെറ്റ് പെരുകി കൊണ്ടിരിക്കുന്ന ക്യാൻസർ എന്ന മാരക രോഗം പിടിപെട്ട രോഗികൾക്ക് ആശ്വാസമാകുകയാണ് എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രവർത്തകർ. എം.എം ആബിദ്, യു അഹ്ദൽ, യു നാദിം, മുൻഷിദ്, കെ.കെ ഇല്യാസ് തുടങ്ങിയവരാണ് രക്ത ദാനം നടത്തിയത്.
Previous Post Next Post
Italian Trulli
Italian Trulli