രാവിലെ നേരത്തെ ഉണരുന്നവർക്ക് ജീവിതത്തിൽ കൂടുതൽ സമയം കിട്ടുന്നു. എട്ടുമണിക്ക് ശേഷമെല്ലാം ഉണരുമ്പോൾ ദിവസത്തിലെ വലിയൊരു ഭാഗം നഷ്ടപ്പെട്ടത് പോലെയാണ്. ഓരോ ദിവസവും സന്തോഷത്തോടെ തുടങ്ങാനും, ഊർജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാനും രാവിലെ ഉണരുന്നത് വഴി കഴിയുന്നു. രാവിലെ ഉണരുന്നതിനും പിന്നീട് ചെയ്യേണ്ട കാര്യങ്ങൾക്കും ഒരു ചിട്ടയുണ്ട്. ആറു കാര്യങ്ങളാണ് അതിൽ ഉൾപ്പെടുന്നത്.
1. അലാറം കേട്ട് ഉണരുക : ഭൂരിഭാഗം പേരും അലാറം വെക്കുന്നത് ഓഫ് ആക്കാൻ വേണ്ടി യാണ്. ഓഫ് ആക്കി തിരിഞ്ഞുകിടന്നു ഉറ ങ്ങുകയാണ് പലരും ചെയ്യുന്നത്. എന്നാൽ 5-6 മണിക്ക് അലാറം അടിക്കുന്നത് കേട്ട് കൃത്യമായി എഴുന്നേൽക്കാൻ ശ്രമിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ജീവിതത്തിൽ അച്ചടക്കം കൊണ്ടുവരാനും വിജയം നേടാനും ഏറ്റവും അത്യാവശ്യമായ ഒന്നാണിത്. അലാറം ന്യൂസ് ചെയ്ത് വീണ്ടും വീണ്ടും ഉറങ്ങരുത്. 21 ദിവസം കൃത്യമായി എഴുന്നേറ്റാൽ പിന്നീട് അലാറം അടിക്കാതെ തന്നെ അതേസമയത്ത് നിങ്ങൾക്ക് ഉണരാൻ കഴിയും.
2. ധ്യാനം / വ്യായാമം: ഉണർന്നു കഴിഞ്ഞാൽ ഉടൻ അൽപനേരം ധ്യാനിക്കുകയും വ്യായാമം ചെയ്യുകയും വേണം. ധ്യാനം നിങ്ങൾക്ക് ഏകാഗ്രതയും ശ്രദ്ധയും നൽകുകയും നിങ്ങളിലേക്ക് കൂടുതൽ കാര്യക്ഷമമായി നോക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ധ്യാനം മനസ്സിനും ശരീരത്തിനും സമാധാനം നൽകുന്നു. നിങ്ങൾക്ക് വേണ്ടതും അല്ലാത്തതുമായ കാര്യങ്ങളിൽ വ്യക്തത നൽകുന്നു.
വ്യായാമം ചെയ്യുമ്പോൾ അത് കൃത്യമായ രീതിയിലാണ് എന്ന് ഉറപ്പു വരുത്തുക. വ്യായാമം ശരീരത്തിന് മാത്രമല്ല, മനസ്സിനും ശക്തിയും ഊർജ്ജവും നൽകുന്നു. കുട്ടികൾ മിനിമം 15 മിനിറ്റും മുതിർന്നവർ 45 മിനിറ്റും വ്യായാമം ചെയ്യണം. പുറത്തിറങ്ങി നടക്കാനോ ഓടാനോ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് വീടിനകത്ത് തന്നെ ചെയ്യാവുന്ന വ്യായാമരീതികൾ പിന്തുടരാം. വ്യായാമവും ധ്യാനവും തുടക്കത്തിൽ ഓൺലൈൻ ആയോ അല്ലാതെയോ ഉള്ള പരിശീലനം വഴി ചെയ്യുന്നതാണ് അഭികാമ്യം. പരിശീലനം നേടിയ ശേഷം സ്വന്തമായ രീതികൾ വികസിപ്പിക്കുകയോ സ്വന്തം ശരീരത്തിന് ഉതകുന്ന രീതിയിൽ സ്വന്തമായി ചെയ്യുകയോ ആവാം.
3. നന്ദിയോടെ ഓർക്കുക: ദലൈലാമ ഒരിക്കൽ പറഞ്ഞത് അദ്ദേഹം രാവിലെ ഉണർന്നാൽ ആദ്യം ചെയ്യുന്നത് ജീവനോടെ ഇരിക്കുന്നതിൽ ദൈവത്തിനു നന്ദി പറയുകയാണ് എന്നാണ്.
അതുപോലെ നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങൾക്കു നന്ദി പറഞ്ഞുകൊണ്ട്
ജീവിതം തുടങ്ങുന്നതാണ് നല്ലത്. തലേ ദിവസം നടന്ന നല്ല കാര്യങ്ങൾ നന്ദിയോടെ ഓർക്കുക. ഒരു പുസ്തകത്തിൽ അവ എഴുതി വെക്കുന്നതും നല്ലതാണ്. നെഗറ്റീവ് ആയ കാര്യങ്ങൾ ഓർക്കുകയോ എഴുതുകയോ
ചെയ്യരുത്. അത് മനസ്സിനെ വീണ്ടും മോശമായ കാര്യങ്ങളിലേക്ക് കൊണ്ടെത്തിക്കും.
4. വെള്ളം കുടിക്കുക ഉണർന്ന ഉടനെ തന്നെ 2/3 ഗ്ലാസ് വെള്ളം കുടിക്കുന്നത് വയറിനെ ശുദ്ധിയാക്കുന്നു. എല്ലാ ദിവസവും ശരിയായ അളവിൽ വെള്ളം കുടിച്ചാൽ തന്നെ പല രോഗങ്ങളും അകന്നു നിൽക്കുന്നു.
5. തണുത്ത വെള്ളത്തിൽ കുളിക്കുക: രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഒരു പ്രത്യേക ഉന്മേഷം തരുന്നു. അലസത വിട്ടു മാറാനും ഊർജ്ജസ്വലത ഉണ്ടാകാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കു
6. വായന / പഠനം: കുട്ടികൾക്ക് തലേ ദിവസം പഠിച്ച കാര്യങ്ങളിൽ റിവിഷൻ നടത്താനും, ഇന്ന് പഠിപ്പിക്കാൻ സാധ്യതയുള്ള പാഠഭാഗം ഒരു തവണ വായിച്ച് ഒരു പരിചയം ഉണ്ടാക്കി വെക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. മുതിർന്നവർക്ക് സെൽഫ് ഹെൽപ്പ് പുസ്തകങ്ങൾ പോലുള്ളവയോ പുതിയ ഭാഷ, സ്കിൽ എന്നിവക്കുള്ള പുസ്ത കങ്ങളോ വായിക്കാം.
ഒഴിവാക്കാം.
രാവിലെ ഉണർന്നാൽ ആദ്യം തന്നെ ഫോൺ നോക്കുന്ന ശീലം ഒഴിവാക്കുക. അത് പലപ്പോഴും മോശം മൂഡിന് കാരണമാകുകയോ അലസത ഉണ്ടാക്കുകയോ ചെയ്യും. എഴുന്നേറ്റ ശേഷം വീണ്ടും ഉറങ്ങാൻ കിടക്കരുത്. അത് കൂടുതൽ സമയം ഉറങ്ങാൻ ഇടയാക്കും. ഒരു മുഷിപ്പോട് കൂടിയേ പിന്നെ ഉണരാനും കഴിയൂ.
നല്ല പകലിന് നല്ല രാത്രി.
നല്ല പകലിലേക്ക് ഉണരുന്നതിന് ഏറ്റവും ആദ്യം വേണ്ടത് നല്ല രാത്രിയാണ്. തലേരാത്രി നന്നായി ഉറങ്ങിയാൽ മാത്രമേ അടുത്ത ദിവസം സന്തോഷത്തോടെ, ഊർജ്ജത്തോടെ ഉണരാൻ സാധിക്കൂ. സമാധാനത്തോടെ, സമ്മർദങ്ങൾ ഇല്ലാതെ ഉറങ്ങാൻ എല്ലാ ദിവസവും ശ്രദ്ധിക്കണം.