കൊടിയത്തൂർ: സൗത്ത് കൊടിയത്തൂരിൽ നിന്നും വെസ്റ്റ് കൊടിയത്തൂരിലേക്കുള്ള റോഡിലെ കുരുക്കഴിക്കാൻ വീണ്ടും സ്ഥലം വിട്ടു നൽകി ഇ യാക്കൂബ്ഫൈസി മാനേജറായ സ്കൂൾ കമ്മറ്റി മാതൃകയായി. കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് വീതി കൂട്ടുന്നതിനായി ക്ലാസ് റൂം ഉൾപ്പെടെ പൊളിച്ച് നീക്കിയിരുന്നു.
ഇപ്പോൾ കഴുത്തു ട്ടിപുറായി റോഡ് തുടങ്ങുന്ന സ്ഥലത്തെ റോഡ് വീതി കൂട്ടുന്നതിനായി നാട്ടുകാരുടെ അഭ്യർഥന മാനിച്ച് പള്ളി പാട്ടത്തിന് നൽകിയ സ്കൂളിന്റെ സ്ഥലം റോഡിന് വിട്ടു നൽകി കുറ്റിയടിച്ചു. മഹല്ലിലെ ഖബർസ്ഥാനിലെ ഖബർ ഉൾപ്പെടെ മാറ്റാന്യം നേതൃത്വം നൽകിയിരുന്നു.
വിട്ടു നൽകുന്ന സ്ഥലം കുറ്റിയടിക്കുന്നതിന് സ്കൂൾ മാനേജർ യാക്കൂബ് ഫൈസി, കമ്മറ്റിയംഗം പൊയിലിൽ മൊയ്തീൻ, വൈ.പ്രസി സണ്ട് ഫസൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.സി അബ്ദുല്ല, സ്കൂൾ അധ്യാപകൻ പി.സി മുജീബ്, അനസ് താളത്തിൽ, ഉണ്ണിക്കമ്മു ടി നേതൃത്വം നൽകി.
നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് മാതൃകയാവുന്ന സ്കൂൾ മാനേജിംഗ് കമ്മറ്റി സിപിഐഎം ബ്രാഞ്ച് അഭിനന്ദിച്ചു.