മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ അഴിമതിയെന്ന സിഎജി റിപ്പോർട്ടിൽ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. വി ഡി സതീശൻ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സിഎജി റിപ്പോർട്ട് ഡ്രാഫ്റ്റ് മാത്രമാണ്.
ആരോഗ്യവകുപ്പ് മറുപടി നൽകിയ ശേഷമാണ് അന്തിമ റിപ്പോർട്ട് പ്രസിദ്ധികരിക്കുക. ആരോഗ്യവകുപ്പിനെതിരായ ആരോപണത്തിൽ കെ സുരേന്ദ്രനും മന്ത്രി മറുപടി നൽകി. വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതിൽ അത്ഭുതമില്ല. കെ സുരേന്ദ്രൻ ആദ്യം യുപിയെ മാറ്റി പറയട്ടെയെന്നും മന്ത്രി വിമർശിച്ചു.
അതേസമയം വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വയനാട്, ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആർ അറിയിച്ചു. വയനാട് നിപ പ്രവർത്തനം ശക്തമാക്കും.
ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി. പ്രത്യേക പ്രദേശം എന്നതിനപ്പുറം പൊതു ജാഗ്രതയിൽ ഊന്നിയാണ് പ്രവർത്തനം. രോഗ ലക്ഷണങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചതായും മന്ത്രി അറിയിച്ചു.കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞു. 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെയവസാനിക്കുമെന്നും മന്ത്രി അറിയിച്ചു.