കൊടിയത്തൂർ: ഗോൾഡൺ ഫാൾക്കൺ കരാട്ടെ സ്കൂൾ കഴിഞ്ഞ ഞായറാഴ്ച കൊടിയത്തൂർ ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ കളർ ബെൽറ്റ് ടെസ്റ്റിൽ വിജയിച്ചവർക്കുള്ള കരാട്ടെ ബെൽറ്റ് വിതരണം കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ നിർവ്വഹിച്ചു. ഏരിയ ചീഫ് ഇൻസ്ട്രക്ടർ ഗഫൂർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഞ്ച് കുട്ടികളാണ് ബെൽറ്റ് ഏറ്റു വാങ്ങിയത്.