കൊടിയത്തൂർ: കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ
ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി. പരിപാടി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർമാർ മുഖേന അപേഷ നൽകിയ
മുപ്പത്തിയാറ് കർഷകർക്കായി പതിനാലായിരത്തി ഒരുനൂറ് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുകകയും പൊതുകുളങ്ങളായ മാട്ടുമുറി, കണ്ണാംപറമ്പ്, മുണ്ടോട്ട് കുളങ്ങര എന്നിവിടങ്ങളിലും മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.
ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മറിയം കുട്ടിഹസ്സൻ മെമ്പർമാരായ എം.ടി റിയാസ്, ടി.കെ അബൂബക്കർ മാസ്റ്റർ പ്രമോട്ടർമാരായ നിതിൻ, അഷിത എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR