Trending

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.



കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമസേന അംഗങ്ങൾക്കുള്ള ആരോഗ്യ പരിശോധന ക്യാമ്പ് ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ചു. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ആർദ്രം മിഷനുമായി സഹകരിച്ചാണ് ഇത്തരത്തിൽ ക്യാമ്പ് സംഘടിപ്പിച്ചത്.


ആരോഗ്യ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു സംസാരിച്ചു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ട പ്രവർത്തനം പഞ്ചായത്തിൽ ആരംഭിച്ചിരിക്കുകയാണ് എന്നും അതിൽ മുൻപന്തിയിൽ പ്രവർത്തിക്കേണ്ടവരാണ് ഹരിതകർമസേന അംഗങ്ങൾ.


ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ഒരുങ്ങുമ്പോൾ ഹരിതകർമ്മസേന അംഗങ്ങളുടെ ആരോഗ്യം ഉറപ്പു വരുത്തേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കടമയാണെന്നും പ്രസിഡന്റ്‌ പറഞ്ഞു.
ആരോഗ്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ അധ്യക്ഷയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്ത് ആശംസയും അർപ്പിച്ചു സംസാരിച്ചു.


മെഡിക്കൽ ഓഫീസർ മനുലാൽ ഹരിതകർമ്മസേന അംഗങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ, ഭക്ഷണ ക്രമീകരണം സംബന്ധിച്ച സംബന്ധിച്ച ക്ലാസ്സ്‌ നൽകി. 
മാലിന്യ സംസ്കരണ മേഖയിൽ പ്രവർത്തിക്കുന്നവർ എന്ന നിലയിൽ ഹരിതകർമസേന അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം അനിവാര്യമാണ്.


പ്ലാസ്റ്റിക് ഉൾപ്പടെയുള്ള പാഴ്വസ്തുക്കൾ ശേഖരണം, കൈമാറ്റം, തരംതിരിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തുന്നവർ എന്ന നിലയിൽ പകർച്ചവ്യാധി ഉൾപ്പടെ പിടിപെടാൻ സാധ്യത ഉണ്ട്. എന്നാൽ കൃത്യമായ ഇടവേളകളിൽ ഉള്ള ആരോഗ്യ പരിശോധന വഴി ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ജയശ്രീ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ഹരിതകർമ്മസേന സെക്രട്ടറി ജിഷ തുടങ്ങിയവർ സംസാരിച്ചു.

ചെറുവാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപിക, എം. എൽ. എസ്. പി മാരായ ശ്രുതി, അനീസ, ആശവർക്കർമാരായ റൂബി, മൈമുന എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. 

പ്രധാനമായും ബി.പി, ഷുഗർ, ഭാരം, എച്ച്.ഐ.വി, മലേറിയ, രോഗ നിർണയം എന്നിവയാണ് നടത്തുന്നത്. ആദ്യ ഘട്ട പരിശോധനയിൽ ഇവ നോർമൽ അല്ലെങ്കിൽ കൂടുതൽ പരിശോധനക്കായി റെഫർ ചെയ്യും. അതോടൊപ്പം ആയുഷ്മാൻ ഭാരത് ഹെൽത്ത്‌ അക്കൗണ്ട് ഐഡി ക്രിയേഷൻ എന്നിവ ചെയ്തു. 6 മാസത്തിൽ ഒരിക്കൽ ഇത്തരത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തും.
Previous Post Next Post
Italian Trulli
Italian Trulli