Trending

'അഹിംസയിൽ ഊന്നി ജീവിതം കാണിച്ചു തന്ന മഹാത്മാവിന്റെ ഓർമയിൽ ഇന്ന് ​ഗാന്ധി ജയന്തി.



ഇന്ത്യക്ക് മാത്രമല്ല ലോകത്തിന്നാകെ മാർഗ്ഗ ദീപമായിരുന്നു മഹാത്മഗാന്ധി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഗാന്ധി പകർന്ന ആശയങ്ങള്‍ അതേ തെളിമയോടെ നിലനിൽക്കുന്നു. രാഷ്ട്ര പിതാവിന്റെ 154ാം ജന്മ വാർഷികത്തിൽ ആ ജീവിതത്തെ നമുക്ക് ഒന്നുകൂടെ ഓർത്തെടുക്കാം.

"ഇങ്ങനെയൊരാൾ രക്തവും മാംസവുമായി ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറകൾ വിശ്വസിക്കുമോയെന്ന് ഞാൻ സംശയിക്കുന്നു." ആശയത്തെ അസാമാന്യമെന്നോണം ജീവിതത്തിൽ പാലിച്ച മഹാത്മാ ഗാന്ധിയെ കുറിച്ച് ഐൻസ്റ്റീനിന്റെ വാക്കുകളാണിത്. ഗാന്ധി രക്തസാക്ഷിത്വം വരിച്ചിട്ട് 75 വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ ഗാന്ധി ഉയർത്തിയ ആശയത്തിന്റെ പ്രസക്തി ഇന്നും നിലകൊള്ളുന്നു.

യുദ്ധത്തിന്റെ ഭീതിയിലാണ് ഇന്ന് ലോകം. റഷ്യയും ഉക്രയിനും, ഉത്തര കൊറിയയും ദക്ഷിണ കൊറിയയും, ഇസ്രയേലും പലസ്തീനും, ഇന്ത്യയും ചൈനയുമെല്ലാം ഈ ഭീതിക്ക് കാരണമാകുന്നു. ഗാന്ധിയുടെ ആദർശങ്ങളെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. അഹിംസ ധീരർക്ക് മാത്രം കഴിയുന്നതാണെന്ന് ഗാന്ധി ലോകത്തോട് വിളിച്ചു പറഞ്ഞത് വെറുതെയായിരുന്നില്ല. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തെ പോലും അഹിംസയെന്ന ആയുധം കൊണ്ട് കീഴ്പ്പെടുത്തി മാതൃക സൃഷ്ടിച്ചുകൊണ്ടാണ് ഗാന്ധി അഹിംസയുടെ പ്രവാചകനായത്.

ഗാന്ധിയുടെ സമരം അമേരിക്കയിലേക്ക് മാർട്ടിൻ ലൂഥറും ആഫ്രിക്കയിലേക്ക് നെൽസൺ മണ്ടേലയും പറിച്ചുനട്ടപ്പോൾ ഒരു ജനത വർണ്ണ വെറിയുടെ അടിമത്വത്തിൽ നിന്ന് പുറത്ത് വന്നു. ഗാന്ധി നടത്തിയ പോരാട്ടം പാർശ്വവത്കരിക്കപ്പെട്ട സകല ജനതയ്ക്കും ഊർജമാണെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമ അഭിപ്രായപ്പെട്ടത്. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്തിയ തൊഴിലുറപ്പ് പദ്ധതിയിലും ശുചിത്വത്തിലേക്ക് നയിക്കുന്ന സ്വച്ഛ് ഭാരത് മിഷനിലും ഗാന്ധി പ്രതീകമായി നിലകൊള്ളുന്നത് ഏറ്റവും പിന്നിൽ നിൽക്കുന്നവനെ പരിഗണിക്കലാണ് ജനാധിപത്യം എന്ന ഓർമ്മപ്പെടുത്തൽ കൊണ്ടാണ്.

ലോകത്ത് നാം കാണാൻ ആഗ്രഹിക്കുന്ന മാറ്റം ആദ്യം നമ്മിൽ നിന്ന് തുടങ്ങണം എന്ന ഗാന്ധിയൻ ചിന്താധാര ജനങ്ങൾ ഏറ്റെടുത്താൽ തന്നെ ലോകം സമാധാനത്തിലേക്കും വികസനത്തിലേക്കും കുതിക്കും. ഗാന്ധിയെ ഓർക്കുന്ന, ആ ആശയങ്ങളെ അറിയുന്ന ഒരു ജനതയെ സൃഷ്ടിക്കലാണ് സമകാലിക ലോകത്തിന് ഭാരതത്തിന് നൽകാൻ കഴിയുന്ന സംഭാവന.

ഇന്ത്യയുടെ "രാഷ്ട്രപിതാവ്"
ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയും.
   
മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.

മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (ഗുജറാത്തി: મોહનદાસ કરમચંદ ગાંધી, ഹിന്ദി: मोहनदास करमचंद गांधी) അഥവാ മഹാത്മാ ഗാന്ധി (1869 ഒക്ടോബർ 2 - 1948 ജനുവരി 30) ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്നു. ഇന്ത്യയുടെ "രാഷ്ട്രപിതാവ്" എന്ന് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു.

അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. മഹത്തായ ആത്മാവ് എന്നർത്ഥം വരുന്ന മഹാത്മാ, അച്ഛൻ എന്നർത്ഥംവരുന്ന ബാപ്പു എന്നീ നാമവിശേഷണങ്ങൾ ജനഹൃദയങ്ങളിൽ അദ്ദേഹത്തിനുള്ള സാന്നിധ്യം വ്യക്തമാക്കുന്നു. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു.

മഹാത്മാ മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി.

▪️ജനനം: 1869 ഒക്ടോബർ 2
പോർബന്തർ, Kathiawar Agency, ബ്രിട്ടീഷ് രാജ് [1]
(ഇപ്പോൾ ഗുജറാത്തിൽ)

▪️മരണം: 1948 ജനുവരി 30 (പ്രായം 78)
ന്യൂ ഡെൽഹി, ഡെൽഹി, India

▪️മരണകാരണം: രാഷ്ട്രീയ കൊല

▪️ശവകുടീരം: രാജ് ഘട്ട്.

▪️മറ്റ് പേരുകൾ: മഹത്മാ, ഗാന്ധിജി, ബാപ്പു, മഹത്മാ ഗാന്ധി

▪️വംശം: ഗുജറാത്തി

▪️വിദ്യാഭ്യാസം: barrister-at-law

▪️പഠിച്ച സ്ഥാപനങ്ങൾ: Alfred High School, Rajkot, Samaldas College, Bhavnagar, 
University College, London

▪️പ്രശസ്തി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
സത്യാഗ്രഹം, അഹിംസ

▪️പ്രസ്ഥാനം: ഇന്ത്യൻ നാഷണൽ കോൺഗ്രസ്

▪️ജീവിത പങ്കാളി: കസ്തൂർബാ ഗാന്ധി

▪️കുട്ടി(കൾ):ഹരിലാൽ, മണിലാൽ ഗാന്ധി, രാംദാസ് ഗാന്ധി, ദേവ്ദാസ് ഗാന്ധി

ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്ത്വശാസ്ത്രങ്ങളുടെ പ്രായോക്താവായിരുന്നു. എല്ലാ വിധത്തിലും സ്വയാശ്രയത്വം പുലർത്തിയ ഒരു ആശ്രമം സ്ഥാപിച്ച് അവിടെ ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു. സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.

ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽ‌സൺ മണ്ടേല, ഓങ് സാൻ സൂചി എന്നിവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. ഭാരതീയർ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി എന്ന പേരിൽ ദേശീയ അവധി നൽകി ആചരിക്കുന്നു. അഹിംസാധിഷ്ഠിത സത്യാഗ്രഹം എന്ന ഗാന്ധിയൻ ആശയത്തോടുള്ള ബഹുമാനാർത്ഥം ഐക്യരാഷ്ട്രസഭ അന്നേ ദിവസം അന്താരാഷ്ട്ര അഹിംസാ ദിനമായും (since 2007) പ്രഖ്യാപിചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli