ചേന്ദമംഗല്ലൂർ: ഇസ്രയേലിന്റെ അധിനിവേശത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി, എസ്.ഐ.ഒ സംയുക്ത റാലി സംഘടിപ്പിച്ചു. വിമോചന പോരാട്ടത്തിന് ജീവൻ ബലിയർപ്പിക്കുന്ന ഫലസ്തീനിലെ ആയിരങ്ങൾക്ക് അഭിവദ്യമർപ്പിച്ചും സയണിസ്റ്റ് ഭീകരതയെയും അതിനെ പിന്താങ്ങുന്ന ലോകശക്തികതികളുടെ ഇരട്ടത്താപ്പിനെതിരെയും ജനരോഷമുയർന്നു.
എസ്.ഐ.ഒ മുക്കം ഏരിയ പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, സോളിഡാരിറ്റി ചേന്ദമംഗല്ലൂർ ഏരിയ പ്രസിഡന്റ് മുബാരിസ് എന്നിവർ സംസാരിച്ചു. റൻതീസ് റംസാൻ, ഇർഫാൻ കെ.ടി, അദ്നാൻ സമീർ, അഷ്റഫ് ടി.എൻ, കഫീൽ എന്നിവർ നേതൃത്വം നൽകി.
Tags:
MUKKAM