ഡൽഹി: ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 ജനുവരി 22 ന് ഉച്ചയ്ക്ക് 12:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് നേരിട്ടെത്തി പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ്, നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര തുടങ്ങിയവരാണ് നേരിട്ടെത്തി പ്രധാനമന്ത്രിയെ ക്ഷണിച്ചത്.
'ഇന്ന് വികാരനിർഭരമായ ദിവസം. ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ എന്റെ വസതിയിൽ വന്ന് എന്നെ കണ്ടിരുന്നു. ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലേക്ക് അവരെന്നെ ക്ഷണിച്ചു. ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിക്കുന്നത് അനുഗ്രഹമായി കാണുന്നു' - പ്രധാനമന്ത്രി എക്സിൽ ട്വീറ്റ് ചെയ്തു.
Tags:
INDIA