Trending

മാവൂരിനെ ഇളക്കി മറിച്ച് എക്സലന്റ് ഡേ 2023ന് സമാപനം.



മാവൂർ: എക്സലന്റ് കോച്ചിംഗ് സെൻറർ എട്ടാം വാർഷികാഘോഷമായ എക്സലന്റ് ഡേ - 2023 സംഘടിപ്പിച്ചു. രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടി കുന്നമംഗലം നിയോജക മണ്ഡലം എംഎൽഎ പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.


പ്രമുഖ ഗായകൻ ഹനാൻഷാ പരിപാടിയിൽ സെലിബ്രിറ്റി ഗസ്റ്റ് ആയി പങ്കെടുത്തു. എക്സലന്റ് കോച്ചിംഗ് സെൻറർ മുഖ്യകാര്യദർശി ഹമീദ് ചൂലൂർ പരിപാടിക്ക് സ്വാഗതം പറഞ്ഞു. അജ്നാസ് എം.പി അധ്യക്ഷത വഹിച്ചു.


മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കരിയ തുടങ്ങിയവർ മുഖ്യാതിഥികളായി. പ്രോഗ്രാം കോർഡിനേറ്റർ നോബി തോമസ്, സ്റ്റാഫ് സെക്രട്ടറി വിധു, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷാനവാസ്, ഗഫൂർ, പ്രവീൺ, റഹീസ്, ശറഫുദ്ദീൻ പി.പി, തുടങ്ങിയവർ സംസാരിച്ചു. സൽമാൻ സർ നന്ദി പറഞ്ഞു.

എക്സലന്റ് കോച്ചിംഗ് സെൻ്ററിൻ്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, വാഴക്കാട്, പുതുപ്പാടി എന്നീ ബ്രാഞ്ചുകളിലെ വിദ്യാർഥികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.
Previous Post Next Post
Italian Trulli
Italian Trulli