മുക്കം: മഹാത്മാ ഗാന്ധിയുടെ 155-ാമത് ജയന്തി ദിനം പ്രിയദർശിനി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉപവാസവും സമൂഹപ്രാർഥ
നയോടെയും ആഘോഷിച്ചു. ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ഗാന്ധിയൻ ആദർശങ്ങൾ ഉയർത്തിപ്പിടിക്ക
ണമെന്ന് സന്ദേശവുമായി മുക്കം എസ്.കെ പാർക്കിൽ നടന്ന ഉപവാസം പ്രൊഫ: ഹമീദ് ചേന്ദമംഗലൂർ ഉദ്ഘാടനം ചെയ്തു.
സ്റ്റഡി സെന്റർ പ്രസിഡന്റ് എൻ.കെ അബ്ദു
റഹിമാൻ അധ്യക്ഷനായി. എ.പി മുരളിധരൻ, പി.സി ഹബീബ് തമ്പി, സമാൻ ചാലൂളി ബി.പി റഷീദ്, ജാഷിദ് ഒളകര, കപ്പിയേടത്ത് ചന്ദ്രൻ, ശ്രീനിവാസൻ കാരാട്ട്, റോയി മാസ്റ്റർ,
കെ.വി ജോസഫ്, സിറാജുദ്ദീൻ
കൊടിയത്തൂർ, മാധവൻകുളങ്ങര തുടങ്ങിയവർ സംസാരിച്ചു.