കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടക്കുന്ന ബാം സുരി ദ്വിദിന കലാ സാഹിത്യ ശില്പ ശാല ദേശീയ അധ്യാപക അവാർഡ് ജേതാവ് പ്രശാന്ത് കൊടിയത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ: അന്യം നിന്നു പോകുന്ന കേരളീയ കലാരൂപങ്ങൾ കുട്ടികൾക്ക് അനുഭവഭേദ്യ മാക്കുന്ന "ബാംസുരി" കലാസാഹിത്യ ശില്പശാല ക്ക് കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ തുടക്കമായി. സ്കൂൾ കലോത്സവത്തോടനുബന്ധിച്ചാണ് വിവിധ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ബാംസുരി ശിൽപ്പശാല രൂപം നൽകിയത്.
ദേശീയ അധ്യാപക അവാർഡ് ജേതാവും പാവകളി വിദഗ്ധനുമായ പ്രശാന്ത് കൊടിയത്തൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പാവ കളിയുടെ ചരിത്രവും സാധ്യതകളും അദ്ദേഹം വിശദമായി വിവരിച്ചു നൽകി. തുടർന്ന് "വെൻ്റിലോക്കിസം" എന്ന പാവകളി അവതരിപ്പിക്കുകയും ചെയ്തു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽസലാം, പിടിഎ അംഗം ഇ.സി സാജിദ്, അധ്യാപകരായ വളപ്പിൽ റഷീദ്, എം.കെ ഷക്കീല, യു റുബീന, മുഹമ്മദ് നജീബ് ആലുക്കൽ, എം അബ്ദുൽ കരീം, കെ അബ്ദുൽ ഹമീദ്, എം.പി ജസീദ, വി സുലൈഖ, ഐ അനിൽകുമാർ, വി സജിത്ത് തുടങ്ങിയവർ സംസാരിച്ചു. ശില്പശാല നാളെയും (30/9/23) തുടരും. രക്ഷിതാക്കൾക്കുള്ള മത്സരങ്ങളും ഇതോടൊപ്പം അരങ്ങേറും.