Trending

കോട്ടമ്മലങ്ങാടിയും ചേക്കു മുഹമ്മദ് കാക്കയും.



✍🏻ഗിരീഷ് കാരക്കുറ്റി.

താളത്തിൽ കോട്ടമ്മൽ ചേക്കു മുഹമ്മദ് ( 92) നിര്യാതനായി. മയ്യത്ത് നമസ്കാരം 27/9/2023 ബുധൻ കൊടിയത്തൂർ ജുമാ മസ്ജിദിൽ.

ജീവിത യാത്രയിലുടനീളം ദീർഘകാലം സഞ്ചരിച്ചവർ തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ, ഗ്രാമത്തിന്റെ ചരിത്രങ്ങൾക്കൊപ്പം നടന്നവർക്ക് അനുഭവങ്ങളുടെ കലവറ തന്നെയുണ്ടാവും.

പലതും പുതിയ തലമുറക്ക് പകർന്നു നൽകാനാവാതെ മണ്ണിലടിയും.

കൂപ്പിലെ ലോഡിങ് തൊഴിലാളിയായി ഉപജീവനമാർഗ്ഗം തെരഞ്ഞെടുത്ത്,
കാല ചെറുപ്പം മുതൽ ചുവപ്പ് രാഷ്ട്രീയത്തോട് ചേർന്ന് നടന്ന് വിമർശിക്കേണ്ടതിനെ വിമർശിച്ച് തന്റേതായ ശൈലിയിൽ അനുഭാവിയായി പ്രവർത്തനരംഗത്തുറച്ച് നിന്ന കാക്കയുടെ ജീവിതം തന്നെ തുറന്ന പുസ്തകം പോലെയായിരുന്നു..

വലതുപക്ഷത്ത് നിന്നപ്പോഴും, ഇടതുപക്ഷത്ത് നിന്നപ്പോഴും കാക്ക വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്തു പിടിച്ചു ജനമധ്യത്തിൽ ആരുടെ മുന്നിലും ആശയ പ്രചരണം നടത്തുക അദ്ദേഹത്തിന്റെ ശൈലിയായിരുന്നു.

പുതുതലമുറയിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പ്രയോജനകരമായ ചില ചരിത്ര സത്യങ്ങളും ആ കൂട്ടത്തിൽ പുറത്തുവരും. അതിലൊരുപക്ഷേ ഉറച്ച സോഷ്യലിസ്റ്റും കറകളഞ്ഞ മതേതരവാദിയും സ്വാതന്ത്രസമര സേനാനിയുമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് കൊടിയത്തൂരിൽ വന്നതും , അദ്ദേഹത്തെ മുസ്ലിം ലീഗിലെ ഒരു വിഭാഗം കരിങ്കൊടി കെട്ടിസ്വീകരിച്ചതും പ്രതിഷേധ ദിനമായി ആചരിച്ചതുമെല്ലാം ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത് പ്രതിപാദിക്കുന്നത് കൗതുകത്തോടെ കേട്ടു നിന്നാണ് എന്നെപ്പോലുള്ള രാഷ്ട്രീയ വിദ്യാർത്ഥികൾ പഠിച്ചുവളർന്നത്.

തിരഞ്ഞെടുപ്പ് സമയത്ത് കോട്ടമ്മലങ്ങാടിയിലെ നിറസാന്നിധ്യമായിരുന്നു കാക്ക, നർമ്മഭരിതമായദ്ദേഹം രാഷ്ട്രീയ ചർച്ചക്ക് തിരി കൊളുത്തുമ്പോൾ
ശബ്ദമുഖരിതമാകും കൊടിയത്തൂർ കോട്ടമ്മലങ്ങാടി . വ്യക്തിബന്ധം കൂട്ടിയുറപ്പിച്ച്, ചിരിച്ചും കളിച്ചും സ്വകാര്യ ദുഃഖങ്ങൾ മറച്ചുപിടിച്ച് നാലുദിവസം മുമ്പുവരെ കൊടിയത്തൂരിനെ സജീവമാക്കിയിരുന്ന അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പ്രണാമം.
Previous Post Next Post
Italian Trulli
Italian Trulli