കൊടിയത്തൂർ: കൊടിയത്തൂരിന്റെ കായിക കുതിപ്പിന് പ്രതീക്ഷ നൽകിക്കൊണ്ട് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി നിർമ്മിച്ച സ്പോർട്സ് അറീനക്ക് തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും കായിക താരവുമായ ഫസൽ കൊടിയത്തൂർ ഹൈജമ്പ് ചാടിക്കൊണ്ട് സ്പോർട്സ് അറീന ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്ക് കായികരംഗത്ത് ആധുനിക രീതിയില്‍ പരിശീലനം നൽകുന്ന വിപുലമായ പദ്ധതിയാണ് സ്പോർട്സ് അറീന. ഗ്രാമ പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന കായിക വികസന പദ്ധതി യുടെ ആദ്യഘട്ടമാണ് ആരംഭിച്ചത്.
പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ മാസ്റ്റർ, ഡോക്ടർ ഹസ്ബുള്ള, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, പിടിഎ ഭാരവാഹികളായ നൗഫൽ പുതുക്കുടി, ഫൈസൽ, ആയിഷ നസീർ, അധ്യാപകരായ ഐ അനിൽ കുമാർ, വളപ്പിൽ റഷീദ്, എം ഗിരീഷ് കുമാർ, യു.കെ ജസീല, എം.കെ ഷക്കീല, എം.പി ജസീ ദ, മുഹമ്മദ് നജീബ് ആലുക്കൽ, എം സതീഷ് കുമാർ, കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.
കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ സ്പോർട്സ് അറീന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കായിക താരവുമായ ഫസൽ കൊടിയത്തൂർ ഹൈ ജംപ് ചാടിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.