ചികിത്സക്ക് 50 ലക്ഷം വേണം; കനിവുള്ളവരേ അല്‍താഫ് മോനെ സഹായിക്കണം.
കൊടിയത്തൂര്‍: ബ്ലഡ് കാന്‍സര്‍ ബാധിച്ച് ചികിത്സക്കായി പണം കണ്ടെത്താനാവാതെ പ്രയാസപ്പെട്ട പതിനെട്ടുവയസ്സുകാരന്‍ മുക്കം - ഗോതമ്പറോഡിലെ മുഹമ്മദ് അല്‍താഫിനായി നാട്ടുകാരും ജീവകാരുണ്യ പ്രവര്‍ത്തകരും ഒരുമിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ് - ചെറുംതോട് താമസിക്കുന്ന ഹനീഫ - സാനിദ ദമ്പതികളുടെ മകനായ അല്‍താഫ് ചെറുവാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
എത്രയും പെട്ടെന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഏകദേശം 50 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് സാധ്യമല്ല.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ അഡ്വ. ഷമീര്‍ കുന്നമംഗലം ചികിത്സാ സഹായത്തിനാവശ്യമായ പണം കണ്ടെത്താന്‍ നേതൃത്വം നല്‍കുന്നത്. എരഞ്ഞിമാവില്‍ ചേര്‍ന്ന ധന സമാഹരണ പരിപാടിയില്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിനാളുകളാണ് അല്‍താഫിന് പിന്തുണയുമായി തടിച്ചുകൂടിയത്.
ബഷീര്‍ പുതിയോട്ടില്‍ ചെയര്‍മാനും കബീര്‍ കണിയാത്ത് കണ്‍വീനറുമായി 151 അംഗ അല്‍ത്താഫ് ചികിത്സാ സഹായ ജനകീയ കമ്മിറ്റിയുടെ ചെയര്‍മാന്‍ എന്ന പേരില്‍ രൂപീകരിച്ച കമ്മിറ്റിയില്‍ തിരുവമ്പാടി നിയോജക മണ്ഡലം എം.എല്‍.എ ലിന്റോ ജോസഫ്, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത, കീഴ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍, വാര്‍ഡ് മെംബര്‍മാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളാണ്.
എം.ടി സത്താര്‍ (ട്രഷറര്‍), സലാം തറമ്മല്‍, സലീം കോയ (ജോ. കണ്‍വീനര്‍മാര്‍), സാലിം ജീറോഡ് (മീഡിയ കോഡിനേറ്റര്‍) തുടങ്ങിയവരാണ് ഭാരവാഹികള്‍. ഗോതമ്പറോഡില്‍ ആരംഭിച്ച ജനകീയ കമ്മിറ്റി ഓഫീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
അല്‍ത്താഫ് ചികിത്സാ സഹായത്തിനായി അല്‍താഫ് മോന്റെ പേരിലുള്ള
(Google Pay / PhonePe / Paytm 9778757075, 9778767706)
എന്ന നമ്പര്‍ വഴി പണം അയക്കാം.
താഴെ കൊടുത്ത ഉമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കും പണമയക്കാം.
ACCOUNT DETAILS: NAME: SANIDHA P
A/C No: 0038053000022705
IFSC: SIBL0000038
BANK: SOUTH INDIAN BANK BRANCH:KOZHIKODE MAIN BRANCH
Tags:
KODIYATHUR