Trending

കാരണവർ ചേക്കു മുഹമ്മദ് സാഹിബ് കൂടി വിട പറഞ്ഞതോടെ കോട്ടമ്മൽ അങ്ങാടി ഒന്നുകൂടി ശോകമൂകമാവുന്നു.



✍🏻റഫീഖ് കുറ്റിയോട്ട്.

കൊടിയത്തൂർ: കാലം മുന്നോട്ടു നീങ്ങുന്നതിനുസരിച്ച് പഴമക്കാർ ഓരോരുത്തരായി കാലയവനികക്കുളളി ലേക്ക് മറയുന്നു.
ഡിഗ്രി കഴിഞ്ഞ് വാടാനപ്പള്ളിയിൽ നിന്നും നാട്ടിലെത്തിയ 1986 മുതൽ കോട്ടമ്മൽ അങ്ങാടിയുമായി കൂടുതൽ ഇടപഴകുവാൻ അവസരം ലഭിച്ചത് മുതൽ മുതിർന്ന പലരുമായി ബന്ധപ്പെടാൻ അവസരം ലഭിക്കുകയുണ്ടായി.

അതിലൊരാളായിരുന്നു കഴിഞ്ഞ ദിവസം വരെ അങ്ങാടിയിൽ സജീവമായിരുന്ന, ദീർഘകാലം ചാലക്കൽ ഭാഗത്ത് താമസിച്ചു വന്നിരുന്ന താളത്തിൽ കോട്ടമ്മൽ ചേക്കുമുഹമ്മദ്‌ കാക്ക. സന്താനഭാഗ്യം ലഭിക്കാതെ പോയ ഇവർ പ്രായാധിക്യം കണക്കിലെടുത്ത് സഹധർമിണി ബിച്ചുതായി യോടൊപ്പം കോട്ടമ്മലിൽ ബന്ധുക്കളുടെ അടുത്ത് താമസമാക്കുകയായിരുന്നു. മതാനുഷ്ഠാനത്തിൽ നിഷ്കർഷത പുലർത്തിയിരുന്ന അദ്ദേഹം കോട്ടമ്മൽ മസ്ജിദുൽ ഹുദയിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

കഴിഞ്ഞ റമദാനിൽ ളുഹർ നമസ്ക്കാരാനന്തരം പള്ളിയിൽ വിശ്രമിക്കവെ പഴയ കാല കഥകൾ ഏറെ അയവിറക്കുകയുണ്ടായി അദ്ദേഹം.
തന്റെ രാഷ്ട്രീയവും നിലപാടുമൊക്കെ ഉറക്കെ തുറന്നു പറയുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റെത്.

ചായപ്പീടികയിലും വായനശാലകളിലും പീടികവരാന്തകളിലും ഒക്കെ വെച്ച് നടക്കുന്ന വാഗ്വാദങ്ങളിൽ അദ്ദേഹവും സജീവമായിരുന്നു. ഇത് ശ്രദ്ധിക്കുവാൻ ചുറ്റുപാടിലുമുള്ള നാട്ടുകാരും ഒരുമിച്ചു കൂടുമായിരുന്നു. അങ്ങാടിയിലെ നിത്യസംഭവങ്ങളായിരുന്നു ഇത്തരത്തിലുളള വാഗ്വാദങ്ങൾ.

വാർത്തകളിറിയാൻ അന്ന് കോട്ടമ്മൽ അങ്ങാടിയിൽ പഞ്ചായത്ത് വക റേഡിയൊ വാർത്തകൾ ഉച്ഛഭാഷിണിയിലൂടെ കേൾപ്പിക്കലായിരുന്നു. തുടർന്ന് ഓരോ വിഷയത്തിലും അനുകൂലമായും പ്രതികൂലമായും ചർച്ചകളും വാഗ്വാദങ്ങളും നടക്കും.

കെ.പി മുഹമ്മദെന്ന കേപി യാക്കയും ടി.ടി അഹ്മദ് ഹാജിയും പി.പി മുഹമ്മദുണ്ണി മാസ്റ്ററും പൂതൈ കരീമാക്കയും മംഗലശ്ശേരി മഹ്മൂദ് കാക്കയും പി.പി ഉമ്മറാക്കയും പി.പി അബൂക്കറാക്കയും എറക്കോടൻ ഖാദറാക്കയും ഉസ്സൻ കുട്ടി ഹാജിയും പൂളക്കൽ മൊയ്തീൻ കുട്ടി, പൂളക്കൽ ബീരാൻ കുട്ടി, കയ്യിൽ ആലിക്കുട്ടി സാഹിബ് (എസ്), കെ.ടി.അബൂബക്കർ, ഇ ഉസ്സൻ മാസ്റ്റർ, കെ.കെ ജബ്ബാർ തുടങ്ങിയവരൊക്കെ നിറഞ്ഞ് നിന്നതായാരുന്നു കോട്ട വാഗ്വാദങ്ങൾ.
നാടൻ വിശേഷങ്ങളുമായി
കുയ്യിൽ ബീരാൻ, പുൽപ്പറമ്പിൽ ഉസ്സൻ കുട്ടി, ചിക്കിടിയിൽ മമ്മദ്, സലാം ഓട്ടോ, ടി.കെ അബ്ദുൽ ജബ്ബാർ, അങ്ങാടിയിൽ കുട്ടിഹസ്സൻ കാക്ക, കോട്ടമ്മൽ നായാടി, കുഞ്ഞൻ കളത്തിങ്ങൽ,
മാളിയേക്കൽ അബു, ഫൈസൽ എന്ന ഇണ്ണിക്ക, അഹ്മദ് കുട്ടി പെരിങ്ങo പുറത്ത്, പി.വി ഇമ്പിച്ചാലി മാസ്റ്റർ, അഹ്മദ് മാസ്റ്റർ മംഗലശ്ശേരി തുടങ്ങി നിരവധിയാളുകൾ കോട്ടമ്മൽ അങ്ങാടിയെ ധന്യമാക്കി കാലയവനികക്കുള്ളിൽ മറഞ്ഞുപോയവരാണ്.

പ്രാർഥനകൾക്കും മറ്റാവശ്യങ്ങൾക്കുമായി കോട്ടമ്മൽ എത്തിയിരുന്ന വ്യവസായ - വ്യാപാര - പൗര പ്രമുഖരായിരുന്ന ഉള്ളാട്ടിൽ എ.എം ഉണ്ണിമോയിൻ അധികാരി, കെ.സി അബ്ദുറഹ്മാൻ ഹാജി, കെ.സി കോയാമു ഹാജി, എം.എ മുഹമ്മദ് സാഹിബ്, എം.എ ലവക്കുട്ടി ഹാജി, എം.എ ഹുസൈൻ ഹാജി, മാളിയത്തറക്കൽ ചെറിയ മുഹമ്മദ്, താളത്തിൽ കപ്പലാട്ട് കോയാമുട്ടി, എറക്കോടൻ അഹ്മദ് സാഹിബ്, പുതിയോട്ടിൽ കാതിരി കാക്ക, ചുങ്കത്ത് ഉസ്സൻ കുട്ടി കാക്ക, അങ്ങാട്ടപ്പൊയിലിൽ ഹൈദ്രു കാക്ക, മുള്ളൻ മട മുഹമ്മദ് സാഹിബ്, കണ്ണഞ്ചേരി മൊയ്തീൻ മുസ്ലിയാർ, ഉള്ളാട്ടിൽ കോമുട്ട്യാക്ക, കെ.പി അവറാൻ കുട്ടി കാക്ക, കിളിക്കോട്ട് അവറാൻ ഹാജി, പുതുക്കുടി ഉസ്മാനാക്ക, യു ഇത്താ ലുട്ടി കാക്ക, ഉള്ളാട്ടിൽ മുഹമ്മദ്, എൻ കെ.കോയക്കുട്ടി, എൻ.കെ അയമു മാസ്റ്റർ, എം.കെ ആലിക്കോയ, എം.കെ കരിം, എം.കെ റസാഖ് മാസ്റ്റർ, മംഗലശ്ശേരി ഇമ്പിച്ചാലി മാസ്റ്റർ, കരിമ്പിലാടൻ ബീരാനാക്ക, വി.സി ഔക്ർണ്യാക്ക, സി.കെ കുഞ്ഞോയിൻകുട്ടി കാക്ക, ചെറുകയിൽ കുഞ്ഞഹമ്മദ് കാക്ക, കരുണാകരൻ, ചെക്കു, കൊറ്റൻ, ചാത്തൻ കുട്ടി, ഇട്ട്യാവുട്ടി, ചേന്നൻ തുടങ്ങി നിരവധിയാളുകളുടെ സാന്നിധ്യം ഇന്ന് നമ്മോടൊപ്പം കോട്ടമ്മലില്ല.

എഴുതിയതിനുമപ്പുറം ഒരു പാടാളുകൾ പുറത്തുണ്ട്. സ്ഥല പരിമിതിയും സമയക്കുറവും മൂലം ചുരുക്കുകയാണ്. പഴയ കാല സ്മരണകൾ അയവിറക്കുമ്പോൾ ഓർക്കേണ്ടുന്ന പേരുകൾ ഇനിയും ധാരാളമാണ്. അതൊക്കെ മറ്റൊരവസരത്തിലാകാം. ന്യൂജെൻ തലമുറക്ക് ഇതെല്ലാം അന്യമായിപ്പോയി. അവർ പുതിയ സോഷ്യൽ മീഡിയകളുമായി വീടുകളിലും ഓഫീസുകളിലും കഫെകളിലുമായി മുന്നോട്ടു നീങ്ങുന്നു. കോട്ടമ്മൽ അങ്ങാടിയാകട്ടെ ആറിത്തണുത്ത് കിടക്കുകയും ചെയ്യുന്നു.
Previous Post Next Post
Italian Trulli
Italian Trulli