കുമാരനല്ലൂർ: ആസാദ് മെമ്മോറിയൽ യുപി സ്കൂളിൽ കായിക ക്ലബ്ബിൻറെ നേതൃത്വത്തിൽ കളിയോടാകാം ലഹരി എന്ന മുദ്രാവാക്യ മുയർത്തിപ്പിടിച്ചു കൊണ്ട് കുട്ടികളിലെ കായിക രംഗത്തെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പദ്ധതിയിൽ പങ്കാളികളായി ദിയ ഗോൾഡ് മുക്കം.
സ്കൂളിലെ കായിക ക്ലബ്ബിന് ആവശ്യമായ സ്പോർട്സ് ഐറ്റംസ് നൽകി കൊണ്ടാണ് ദിയ ഗോൾഡ് പങ്കാളികളായത്.
കുട്ടികളിൽ കായിക മേഖലയിലെ കഴിവുകൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അതുവഴി ലഹരിയും മറ്റു സാമൂഹിക തിന്മകളിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ആവുമെന്നും മാനേജർ അജീഷ് പറഞ്ഞു അതിലേക്ക് ആവശ്യമായ എല്ലാ പിന്തുണയും സ്കൂളിന് നൽകുമെന്നും അധികൃതർ അറിയിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈന എംപി കായിക ക്ലബ്ബ് കൺവീനർ മുഹമ്മദ് ഷഫീഖ് ടി. എന്നിവർ ചേർന്ന് പുതിയ സ്പോർട്സ് ഐറ്റംസ് ഏറ്റുവാങ്ങി
ക്ലബ്ബ് ജോയിൻ കൺവീനർമാരായ ജെമി ജെയിംസ്, മൻസൂർ അനായാംകുന്ന് എസ്.ആർ ജി കൺവീനർ തസ്ലീന കെ.സി , റസിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി