✍🏻ഗിരീഷ് കാരക്കുറ്റി.
ജീവിത യാത്രയിലുടനീളം നെയ്ത സ്വപ്നങ്ങൾക്ക് ചിറകു വിരിക്കും മുമ്പേ, ക്യാൻസർ എന്ന വില്ലൻ വരിഞ്ഞുമുറുക്കിയ നേരം, കാലിടറി വീണ് വേദനകൾ കടിച്ചമർത്തി ഉറ്റവരുടെയും ഉടയവരുടെയും കാരുണ്യത്തിനായി കാത്തിരിക്കുന്ന ഗോതമ്പ് റോഡിലെ അൽത്താഫ് മോനെ ഒരു കൈ സഹായിക്കാൻ, സ്നേഹിക്കാൻ മാത്രമറിയുന്ന എൻ്റെ ഗ്രാമത്തിലെ ഒരുപറ്റം ചെറുപ്പക്കാർ വാട്സപ്പ് കൂട്ടായ്മയിലൂടെ നിമിഷനേരങ്ങൾ കൊണ്ട് 64000 രൂപ സ്വരൂപിച്ചിരിക്കുകയാണ്.
നൂറുദ്ദീൻ പൂളക്കതൊടി, റംഷീദ് കാരക്കുറ്റി, ഹാരിസ് മംഗലശ്ശേരി, അൻവർ വിളക്കോട്ടിൽ, മുഹമ്മദ് റാഫി പൂളക്കത്തൊടി, അർഷാദ് മുള്ളൻമട തുടങ്ങിയ ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ്, വിദേശത്തും സ്വദേശത്തുമുഉള്ളവരുടെ സഹായ ഹസ്തങ്ങൾ ഏറ്റുവാങ്ങി അൽത്താഫ് മോന്റെ കണ്ണീരൊപ്പാൻ,ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഒരു കൈ സഹായിച്ചത്. എന്തുകൊണ്ടും അഭിനന്ദനാർഹമാണ്, മറ്റുള്ളവർക്കിത് പ്രചോദനമാവട്ടെ......
അസുഖം ഭേദമായി നമുക്കിടയിലേക്ക് എത്രയും പെട്ടെന്ന് അൽത്താഫ് മോന്റെ വരവും കാത്തിരിക്കുകയാണ് ഒരു ഗ്രാമം മുഴുവനും.. സഹകരിക്കുക പങ്കാളിയാവുക.
Tags:
KODIYATHUR