Trending

സ്ത്രീകള്‍ക്ക് മാസം 2,500 രൂപ, 500 രൂപയ്ക്ക് ഗ്യാസ്, സൗജന്യ വൈദ്യുതി; തെലുങ്കാനയില്‍ 6 പ്രഖ്യാപനങ്ങള്‍ നടത്തി സോണിയ.



ഹൈദരാബാദ്: തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന തെലുങ്കാനയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തി കോണ്‍ഗ്രസ്. തങ്ങളുടെ സര്‍ക്കാരിനെ അധികാരത്തില്‍ പ്രവേശിപ്പിക്കാന്‍ സഹായിച്ചാൽ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ വീതം നല്‍കുന്ന മഹാലക്ഷ്മി പദ്ധതി ഉള്‍പ്പെടെ ആറ് പ്രഖ്യാപനമാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ നടത്തിയത്.

ഹൈദരാബാദ് സ്‌റ്റേറ്റ് ഇന്ത്യന്‍ യൂണിയനില്‍ 1948 ല്‍ ലയിച്ചതിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി ടുക്കുഗുഡയില്‍ നടന്ന പൊതുസമ്മേളനത്തിലായിരുന്നു സോണിയാഗാന്ധിയുടെ പ്രഖ്യാപനം. മാസംതോറും വീട്ടമ്മമാര്‍ക്ക് 2,500 രൂപ വീതം നല്‍കുന്ന പദ്ധതിയാണ് മഹാലക്ഷ്മി. ഇതിനൊപ്പം 500 രൂപയ്ക്ക് ഗ്യാസ്, തെലുങ്കാന സര്‍ക്കാരിന്റെ പൊതുഗതാഗതത്തിലും കോര്‍പ്പറേഷന്‍ ബസുകളിലും സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യയാത്ര എന്നിവയെല്ലാം പ്രഖ്യാപനത്തില്‍ പറയുന്നുണ്ട്.

കര്‍ഷകര്‍ക്കും പാട്ടക്കര്‍ഷകര്‍ക്കും 15,000 രൂപ വീതവും കര്‍ഷകതൊഴിലാളികള്‍ക്ക്12,000 രൂപ വീതവും സഹായം. നെല്ലിന് 500 രൂപ ബോണസ്, എല്ലാ വീട്ടുകാര്‍ക്കും 200 യൂണിറ്റ് വരെ വീട്ടുപയോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി, വസ്തു സ്വന്തമായുള്ളവര്‍ക്ക് വീടു വെയ്ക്കാന്‍ 5 ലക്ഷം ധനസഹായം, വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുലക്ഷത്തിന്റെ പലിശരഹിത വിദ്യാ ഭറോസ കാര്‍ഡ്, എല്ലാ മണ്ഡലങ്ങളിലും തെലുങ്കാന ഇന്റര്‍നാഷണല്‍ സ്‌കൂള്‍, വിധവകള്‍, നെയ്ത്തുകര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്ക് 4,000 രൂപ വീതം പെന്‍ഷന്‍, പാവപ്പെട്ടവര്‍ക്ക് 10 ലക്ഷം വരെ രാജീവ് ആരോഗ്യശ്രീ ഇന്‍ഷുറന്‍സ് കവര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

വെറും അഞ്ചു മിനിറ്റില്‍ താഴെ മാത്രമായിരുന്നു സോണിയയുടെ പ്രസംഗം. കോണ്‍ഗ്രസിനെ നിങ്ങള്‍ പിന്തുണയ്ക്കുമോ എന്ന സോണിയയുടെ ചോദ്യത്തിന് ജനങ്ങള്‍ തങ്ങളുടെ കൈകള്‍ ഉയര്‍ത്തിക്കാട്ടി. കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിനെ വെല്ലുവിളിക്കുക മാത്രമല്ല കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ബിആര്‍എസ്, ബിജെപി, എഐഎംഐഎം എന്നിവരുടെ ഒരുമിച്ചുളള പ്രവര്‍ത്തനത്തെ പ്രതിരോധിക്കുക കൂടിയാണ് വേണ്ടതെന്നും അതിനായി ഒരുമിച്ച്‌ നില്‍ക്കണമെന്നും രാഹുല്‍ പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli