ചെറുവാടി : ഷമീം & സാജിദ് എവറോളിംഗ് ട്രോഫിക്ക് വേണ്ടി ആറാമത് തെനെങ്ങാപറമ്പ് പ്രീമിയർ ലീഗിൽ പാപ്പൻസ് എഫ് സി ക്ക് കിരീടം. ഫൈനലിൽ നിലവിലെ ചാപ്യൻമാരായ ഖിലാഫത്ത് എഫ് സി യെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. കളിയുടെ ആദ്യ പകുതിയിൽ ഖിലാഫത്ത് ന്റെ വരുതിയിലാക്കിയ കളി രണ്ടാം പകുതിയിൽ തീർത്തും നിസ്സഹായരായി നോക്കി നിൽക്കാനേ കഴിഞ്ഞത്. കളിയുടെ നിയന്ത്രണം പാടെ പാപ്പനും പിള്ളാരും കൈക്കലാക്കുകയായിരുന്നു.
ടൂർണമെന്റിലെ മികച്ച ഗോൾ വേട്ടക്കാരനായി പാപ്പൻസ് എഫ് സി യുടെ ജാബിറിനെയും, മികച്ച ഗോൾ കീപ്പറായി ഖിലാഫത്ത് എഫ് സി യുടെ ആദിൽ ടിപിയെയും മികച്ച സ്റ്റോപ്പർ ബാക്കായി
ഖിലാഫത്ത് ന്റെ നെടും തൂൺ ജുനൈദും, മികച്ച കളിക്കാരനായി ഡ്രാഗൺ എഫ് സി വയലോരത്തിന്റെ യാസീനും, എമെർജിങ് പ്ലയെറായി ലെജൻഡ് എഫ് സിയുടെ മിഷാലിനെയും, മികച്ച മാനേജറായി ഡി കമ്പനിയുടെ ഫാസിലിനെയും തെരെഞ്ഞെടുത്തു
വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ചടങ്ങിൽ ടി പൈ ക്കൊ പ്രസിഡന്റ് ശറഫുദ്ധീൻ ടിപി, സെക്രട്ടറി മുക്താർ, ഷിഹാബുദീൻ പി കെ,ജവാദ് ടിപി,ഷാനിദ്,ദൽദാർ, മിൻഹാജ് കെ പി,കബീർ ടിപി, ലത്തീഫ് കെ ടി, കെ വി സലാം,മൻസൂർ ടിപി, സമദ്, ഷഫീഖ്, ജബു,മുഹ്സിൻ ടിപി, റാഫി ടിപി, നൗഫൽ തുടങ്ങിയവർ പങ്കെടുത്തു
Tags:
KODIYATHUR