കട്ടാങ്ങൽ : എസ്.കെ.എസ്.എസ് എഫ് സംസ്ഥാന കമ്മിറ്റി മുഴുവൻ യൂണിറ്റുകളിലും വ്യാപകമായി നടപ്പിലാക്കുന്ന തരംഗം യൂണിറ്റ് കാരവൻ വെള്ളലശ്ശേരി യൂണിറ്റിൽ സംഘടിപ്പിച്ചു. പ്രഗൽഭ പ്രഭാഷകൻ നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ് എഫ് യൂണിറ്റ് പ്രസിഡൻ്റ് ഹാഫിള് സൈഫുദ്ദീൻ യമാനി സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി.പി മൊയ്തീൻ ഹാജി അധ്യകഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല വർക്കിംഗ് സെക്രട്ടറി അസ്ഹറുദ്ധീൻ കൂളിമാട്, മാവൂർ ക്ലസ്റ്റർ പ്രസിഡൻ്റ് മുസമ്മിൽ തങ്ങൾ, സ്വദർ മുഅല്ലിം മൻസൂർ ഫൈസി എന്നിവർ ആശംസ പ്രസംഗം നടത്തി.
ട്രെൻ്റ് വിദ്യാഭ്യാസ പദ്ധതി എജ്യുഷിപ്പ് ഫണ്ട് ഉദ്ഘാടനം കണ്ണിയലത്ത് അബ്ദുല്ല ഹാജിയിൽ നിന്നും നാസർ ഫൈസി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി അമീൻ ശാഫിദ് പരിപാടിക്ക് നന്ദി പറഞ്ഞു.
Tags:
MAVOOR