Trending

കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം; ഇനി ഇൻ്റർലോക്കിൻ്റെ മനോഹാരിതയിൽ.



കൊടിയത്തൂർ: ദിവസേന നിരവധി രോഗികളെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ മുറ്റം ഇൻ്റർ ലാേക്ക് കട്ടകൾ പിടിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായി. 2021- 2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4,37000 രൂപ ചിലവഴിച്ചാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
ശിഹാബ് മാട്ടുമുറി ഉദ്ഘടനം നിർവഹിച്ചു. വാർഡ് മെമ്പർ
ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.

ആയിഷ ചേലപ്പുറത്ത്,
എം.ടി റിയാസ്, ടി.കെ അബൂബക്കർ, മെഡിക്കൽ ഓഫീസർ ഡോ; ബിന്ദു, കെ.പി അബ്ദുറഹിമാൻ, അബ്ദുസമ്മദ് കണ്ണാട്ടിൽ, പി.എം നാസർ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli