കോഴിക്കോട് റൂറല്‍ കോടഞ്ചേരി, കാക്കൂര്‍, താമരശ്ശേരി,മുക്കം എന്നീ പോലിസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാര്‍ഡിലുമായി സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത മുപ്പത് വാഹനങ്ങള്‍ ലേലം ചെയ്യുന്നു.
എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്‌സൈറ്റ്
www.mstcecommerce.com
മുഖേന ജനുവരി 27 രാവിലെ 11മണി മുതല്‍ വൈകിട്ട് 4 മണി വരെ ഇ- ലേലത്തിലൂടെയാണ് വില്‍പ്പന. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പങ്കെടുക്കുന്നവര്‍ക്ക് ജനുവരി 26 തീയതി വരെ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ വാഹനങ്ങള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :
0496 2523031
Tags:
MUKKAM